സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തിയേറ്ററില്‍ വന്‍ വിജയത്തിലേക്ക് കുതിക്കുന്ന സുമതി വളവിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രേക്ഷകരുടെ വന്‍ സ്വീകാര്യതയോടെ തിയേറ്ററില്‍ ഹൗസ്ഫുള്‍ ഷോകളുമായി രണ്ടാം വാരത്തിലേക്കു വമ്പന്‍ വിജയത്തിലേക്ക് കുതിക്കുകയാണ് സുമതി വളവ്. പത്താം ദിനത്തോട് അടുക്കുമ്പോള്‍ ഇരുപതു കോടി ആഗോള കളക്ഷനിലെക്ക് കുതിക്കുകയാണ് സുമതി വളവ്. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ സുമതി വളവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍, വാട്ടര്‍മാന്‍ ഫിലിംസിന്റെ ബാനറില്‍ മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് സുമതി വളവ് 2ന്റെ നിര്‍മ്മാണം.ബൈജു ഗോപാലന്‍, വി. സി. പ്രവീണ്‍ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ്. കൃഷ്ണമൂര്‍ത്തിയാണ് ചിത്രത്തിന്റെ എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍.

മാളികപ്പുറം, സുമതി വളവ് എന്നീ ചിത്രങ്ങളുടെ വമ്പന്‍ വിജയത്തിന് ശേഷം വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമതി വളവ് 2. മാളികപ്പുറം, സുമതി വളവ്, ആനന്ദ് ശ്രീബാല, പത്താം വളവ്, നൈറ്റ് റൈഡ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഭിലാഷ് പിള്ളയാണ് സുമതി വളവിന്റെ രണ്ടാം ഭാഗത്തിന്റെ രചന നിര്‍വഹിക്കുന്നത്. മാളികപ്പുറം, സുമതി വളവ് ചിത്രങ്ങളിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളൊരുക്കിയ രഞ്ജിന്‍ രാജ് സുമതി വളവിന്റെ രണ്ടാം ഭാഗത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

സൗത്ത് ഇന്ത്യയിലെ പ്രഗത്ഭ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം കൂടിയായിരിക്കും സുമതി വളവ് 2.
ബ്രിട്ടീഷ് സേന അംബാസമുദ്രത്തില്‍ നിന്ന് ആഗസ്ത്യാര്‍കൂടം വഴി തിരുവിതാംകൂറിലേക്കെത്തുമ്പോള്‍, പത്മനാഭന്റെ സേന എല്ലാ നാട്ടുവഴികളിലും പ്രതിരോധം കെട്ടിപ്പടുത്തു. വില്യം പ്രഭുവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേനക്ക് മുന്നില്‍ ശേഷിച്ചത് ഒരേയൊരു കാട്ടുവഴി മാത്രം.ആ വഴിയുടെ ഇരുട്ടില്‍ ഒളിഞ്ഞിരിക്കുന്ന സുമതി വളവ്: മായയും അത്ഭുതങ്ങളും നിറഞ്ഞ അജ്ഞാത ലോകം. ആ വളവിലെ മായാവിസ്മയങ്ങള്‍ സുമതി വളവ് രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകരിലേക്കെത്തും. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.