തൃശ്ശൂർ: മാള പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി വനിതാ സംവരണ തെരഞ്ഞെടുപ്പുകൾ ബിജെപി–കോൺഗ്രസ് രാഷ്ട്രീയ കൂട്ടുകെട്ട് 21 അംഗങ്ങളുള്ള പഞ്ചായത്തിൽ 9 അംഗങ്ങൾ എൽഡിഎഫിനും 8 അംഗങ്ങൾ യുഡിഎഫിനും 4 അംഗങ്ങൾ ബിജെപിക്കുമാണ് ഉള്ളത്. എന്നാൽ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുകളിൽ ബിജെപി- കോൺഗ്രസ് പിന്തുണയോടെ
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 11 വോട്ടും എൽഡിഎഫിന് 9 വോട്ടും ലഭിച്ചപ്പോൾ ഒരു വോട്ട് അസാധുവുമായി കോൺഗ്രസ് അംഗമായ ശോഭന ഗോകുൽനാഥ് വോട്ട് അസാധുവാക്കുകയായിരുന്നു.
ബിജെപി–കോൺഗ്രസ് സഖ്യത്തിനോടുള്ള താൽപര്യമില്ലായ്മയാണ് വോട്ട് അസാധുവാക്കാൻ കാരണമെന്നു പറയപ്പെടുന്നു.
തുടർന്നുളള്ള ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 10 വോട്ടും എൽഡിഎഫിന് 9 വോട്ടും യുഡിഎഫിന് 2 വോട്ടുമാണ് ലഭിച്ചത്. ബിജെപി–കോൺഗ്രസ് സക്യത്തിൻ്റെ വ്യക്തമായ തെളിവായി മാറുകയായിരുന്നു.
ബിജെപി– കോൺഗ്രസ് കൂട്ടുകെട്ടിന്റെ അടിസ്ഥാനത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ പങ്കുവെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് പറയുന്നു. ചെയർപേഴ്സൺ വികസനവും ആരോഗ്യ– വിദ്യാഭ്യാസവും കോൺഗ്രസിനും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനം ബിജെപിക്കും ലഭിക്കുവാൻ സാധ്യതയുണ്ട്.










