തൃശ്ശൂർ: മാലിന്യം നിറഞ്ഞു കിടന്ന ചാലക്കുടി മാര്‍ക്കറ്റ് അടിച്ചു കഴുകി വൃത്തിയാക്കി നഗരസഭ ആരോഗ്യ വിഭാഗം. രാവിലെ മുതല്‍ ആരംഭിച്ച ക്ലീനംങ്ങ് ജോലികള്‍ ഏകദേശം നാലു മണിയോടെയാണ് അവസാനിച്ചത്. വെള്ളിയാഴ്ചയിലെ ചന്ത കഴിഞ്ഞ ശേഷമുള്ള മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്ത ശേഷം മൂന്ന് വലിയ ടാങ്ക് വെള്ളം കൊണ്ടു വന്ന് അടിച്ചു കഴുകി വൃത്തിയാക്കുകയായിരുന്നു.
ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ ഷിഫ സന്തോഷിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ജോണ്‍ ദേവസ്യ, ഉദ്യോഗസ്ഥരായ പ്രസീജ ബി, ഷാലി വി ദാസ്, അജിത് ബി, സോനേഷ് പി.ബി എന്നിവരുടെ നേതൃത്വത്തില്‍ ഏകദേശം ഇരുപതോളം വരുന്ന ആരോഗ്യ വിഭാഗം ജീവനക്കാരുടേയും നേതൃത്വത്തിലാണ് ചാലക്കുടി മാര്‍ക്കറ്റ് അടിച്ചു കഴുകി വൃത്തിയാക്കിയത്.
ഞായറാഴ്ച നടക്കുന്ന മാര്‍ക്കറ്റ് അമ്പിന്റെ ഭാഗമായുള്ള സൗഹൃദ ബാന്റ് മത്സരവും. ഗാനമേള തുടങ്ങിയ ആഘോഷ പരിപാടികള്‍ക്കും നടക്കുന്നത് മാര്‍ക്കറ്റിലാണ്. മാലിന്യം നിറഞ്ഞു കിടന്ന മാര്‍ക്കറ്റ് വൃത്തിയാക്കിയ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ഈ പ്രവൃത്തി ഏറെ ഉപകാരമായതായി മാര്‍ക്കറ്റിലെ വ്യാപാരികള്‍ അഭിപ്രായപ്പെട്ടു.










