പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് മത്സരിക്കുന്നത് സിനിമക്കാരനായ രമേഷ് പിഷാരടിയല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രമേഷ് പിഷാരടിയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഷാരടി. തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണെന്നും താരം പറഞ്ഞു.
മണ്ഡലത്തിലുടനീളം സഞ്ചരിക്കുമ്പോള്‍ ഷാഫി പറമ്പിലും വി കെ ശ്രീകണ്ഠനും ചെയ്ത വികസന പ്രവര്‍ത്തനങ്ങളാണ് ആളുകള്‍ കാണിച്ചു തരുന്നതെന്നും പിഷാരടി പറഞ്ഞു. കോണ്‍ഗ്രസിനുള്ളത് ജനങ്ങളുമായുള്ള ഡീലെന്നാണ് മുന്‍ എംഎല്‍എയും എംപിയുമായ ഷാഫി പറമ്പിലിന്റെ പ്രതികരണം.





