തിരുവനന്തപുരം: ഇന്ത്യക്ക് മൂന്നാം ടി20 കിരീടം നേടുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ടൂര്‍ണമെന്റിലെ താരമായി മലയാളികളുടെ അഭിമാനമായി മാറിയ സഞ്ജു സാംസണെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സഞ്ജുവിന് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം ഒരുക്കും. സഞ്ജുവിന്റെ വലിയ ആത്മാര്‍ത്ഥതയും പരിശ്രമവും കൊണ്ടാണ് ലോകത്തോളം വളര്‍ന്നത്. ആ നേട്ടത്തില്‍ സഞ്ജുവിനെ സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദിക്കുന്നുതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ദിവസവും സമയവും സ്ഥലവും സഞ്ജുവിന്റെ കൂടി സൗകര്യം പരിഗണിച്ചായിരിക്കും തീരുമാനിക്കുക.






