സൈജു കുറുപ്പും സണ്ണി വെയിനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘റിട്ടണ്‍ ആന്‍ഡ് ഡിറക്ടഡ് ബൈ ഗോഡ് ‘ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടു. മെയ് 16ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെയാണ് റിലീസ് തീയതി അനൗണ്‍സ് ചെയ്തത്.ടോവിനോ തോമസ്, ആന്റണി പെപ്പെ, അനശ്വര രാജന്, മമിത ബൈജു എന്നീ താരങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍സിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. ഫെബി ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം
ടി.ജെ പ്രൊഡക്ഷന്സിന്റെയും നെട്ടൂരാന്‍ ഫിലിംസ് ന്റെയും ബാനറില്‍ തോമസ് ജോസ്,സനൂബ് കെ യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.ഗുഡ്-വില്‍ എന്റര്ടൈന്മെന്റ്സാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.
സണ്ണി വെയ്ന്‍,സൈജു കുറുപ്പ്, അപര്‍ണ ദാസ് എന്നിവരെ കൂടാതെ ബിബിന്‍ ജോര്‍ജ്, അഭിഷേക് രവീന്ദ്രന് , വൈശാഖ് വിജയന്, ചെമ്പില്‍ അശോകന്, നീന കുറുപ്പ്, മണികണ്ഠന് പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിന്‍ ഡാന്‍, ദിനേശ് പ്രഭാകര്‍, ബാലാജി ശര്‍മ്മ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
ഷാന്‍ റഹ്മാനാണ് സംഗീതം.തിരക്കഥ ജോമോന് ജോണ്‍, ലിന്റോ ദേവസ്യ, റോഷന് എന്നിവരുടേതാണ്. ഛായാഗ്രഹണം അജയ് ഫ്രാന്‍സിസ് ജോര്‍ജ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിബി ജോര്‍ജ് C.R.E. ഷാന്‍ റഹ്മാന്റെ പാട്ടുകള്‍ക്ക് വരികള്‍ എഴുതിയത് ഇഖ്ബാല്‍ കുറ്റിപ്പുറം, ബി കെ ഹരിനാരായണന്, മനു മഞ്ജിത്ത്, ഹരിത ഹരിബാബു എന്നിവരാണ്. എഡിറ്റര്‍ അഭിഷേക് ജി എ. പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പ്. മേക്കപ്പ് മനോജ് കിരണ്‍ രാജ്. ലൈന്‍ പ്രൊഡ്യൂസര്‍ അങ്കിത് ജോര്‍ജ് അലക്സ്, സൗണ്ട് ഡിസൈന്‍ ജൂബിന്‍ എ ബി, കോസ്റ്റ്യൂം സമീറ സനീഷ് . ആര്‍ട്ട് ജിതിന് ബാബു. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് റിയാസ് ബഷീര്‍, ഗ്രഷ് പി ജി. അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ഇത്തിപ്പാറ, പ്രോജക്ട് ഡിസൈനര്‍ ജുനൈദ് വയനാട്, ഡി ഐ സപ്ത റെക്കോര്‍ഡ്സ്, കളറിസ്റ് ഷണ്മുഖ പാണ്ഡ്യന് ടൈറ്റില്‍ ഡിസൈന്‍ ഫെബിന് ഷാഹുല്‍. സ്റ്റില്‍സ് ഋഷി ലാല്‍ ഉണ്ണികൃഷ്ണന്. പി ആര് ഓ മഞ്ജു ഗോപിനാഥ്. ഡിസൈന്‍സ് മാമി ജോ.






