സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ചന്ദ്ര കളഭം ചാര്‍ത്തി ഉറങ്ങും തീരം…ഓർമകളിൽ വയലാർ

പാതിരാ മയക്കത്തിൽ പാട്ടുകൾ പിറക്കാറുണ്ടോ? ഇല്ലെന്നായിരിക്കും ഉത്തരം. എന്നാല്‍ പിറന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. മനുഷ്യമനസ്സിന്റെ ചിന്തകൾ മാത്രമല്ല, വിപ്ലവം വരെ പാതിരയിൽ പൂത്തിരുന്ന കാലം. അന്നാണ് വയലാർ എന്നത് ആലപ്പുഴയിലെ ഒരു സ്ഥലനാമം മാത്രമല്ലാതായിമാറിയത്. ഏകാന്തതയിലും ഉന്മാദത്തിലും ആനന്ദത്തിലുമെല്ലാം തേടിയെത്തിയ വരികളുടെ സ്രഷ്ടാവിനെ ആ സ്ഥലനാമത്തിൽ മലയാളി ഹൃദയത്തിലേക്കാവാഹിച്ചു.

വയലാർ രാമവർമ എന്ന പ്രിയപ്പെട്ട വയലാറിന്റെ ജന്മവാർഷികമാണിന്ന്. കാലമെത്ര കഴിഞ്ഞാലും വയലാർ കുറിച്ചിട്ട വരികളിൽ ആസ്വാദകർ അലിയുകയാണ്, തലമുറ ഭേദമില്ലാതെ. കവിതയും ഗാനങ്ങളും ഒരുപോലെ ഒഴുകി. മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് വയലാർ നൽകിയ സംഭാവനകൾ ചെറുതല്ല. വയലാർ ഓർമയിലൂടെ ഒരു ചെറുസഞ്ചാരം.

ഒരിക്കൽ കേട്ടാൽ മറക്കാത്ത എത്ര പ്രണയഗാനങ്ങളാണ് വയലാർ നമുക്കു സമ്മാനിച്ചതെന്നതിന് ഒരു കണക്കും കാണില്ല. വരികളിൽ എത്ര മനോഹരമായാണ് പ്രണയം വിരിഞ്ഞത്. കായാമ്പൂ കണ്ണിൽ വിടരുന്ന കാമുകി, തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടിയാകുന്ന കാമുകി.. ഇങ്ങനെയെല്ലാം തന്റെ അനുരാഗിണിയെ വർണിക്കാൻ വയലാറിനേ കഴിയൂ. പാരിജാതം തിരുമിഴി തുറന്നു, ജമന്തി പൂക്കൾ പ്രണയത്തെ പൂക്കളുമായും പ്രകൃതിയുമായും ബന്ധിപ്പിച്ചു.

ഒരേസമയം പ്രണയവും കാമവും നിറയുന്ന വരികള്‍. തങ്കത്തളികയിൽ പൊങ്കലുമായ് വന്ന തൈമാസ തമിഴ് പെണ്ണേ, വെണ്ണ തോൽക്കുമുടലോടെ എന്ന വരികളിലെല്ലാം കാമുകിയുടെ ഉടലഴകിനെ വർണിക്കുന്നു. ഇവിടെ ഓരോ ജീവ തരംഗവും ഇണയെ തേടും രാവിൽ… എന്ന് വയലാർ പാടിയപ്പോൾ അത് മനുഷ്യമനസ്സിന്റെ അഗാധ തൃഷ്ണയായി. ഇങ്ങനെ എഴുത്തിലൂടെ പ്രണയത്തിന്റെ എല്ലാതലങ്ങളെയും സ്പർശിച്ച മറ്റൊരു കവിയുണ്ടാകുമോ? എത്രവരികൾ… എത്രഭാവങ്ങള്‍…

വയലാർ എന്ന പച്ച മനുഷ്യനും മഹാകവിയും

കുറിച്ചിട്ട വരികളിലെല്ലാം വാക്കുകളുടെ ഇന്ദ്രജാലം തീർത്തു വയലാർ. ഒരേസമയം പച്ചമനുഷ്യനും പ്രഗത്ഭനായ കവിയും ആയി. ഒരു സാധാരണ മനുഷ്യനിൽ നിറയുന്ന വികാരങ്ങളോടെ പാട്ടിലെ ആദ്യവരി എഴുതുന്ന വയലാറിന്റെ അടുത്ത വരിയിൽ കാണുക പകരക്കാരനില്ലാത്ത കവിയെയായിരിക്കും. സ്വർഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം എന്ന പാട്ടെഴുതുന്നത് വയലാറിലെ സാധരണക്കാരനെങ്കിൽ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എഴുതിയത് പ്രഗത്ഭനായ കവിഹൃദയമാണ്.

കടലിനക്കരെ പോണോരെ എന്നെഴുതിയപ്പോൾ കണ്ടത് സാധാരണ മനുഷ്യന്റെ ഭാവനകൾ. സ്വർണ ചാമരം വീശി എത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ എന്നു പാടിയപ്പോൾ കണ്ടതു കവിയിലെ സ്വപ്ന സഞ്ചാരിയെ. പ്രവാചകൻമാരെ പറയൂ പാടിയപ്പോൾ തത്വശാസ്ത്രത്തിന്റെ തലങ്ങളിലൂടെ കവി നടന്നു. അങ്ങനെ മനുഷ്യന്റെ സകല ഭാവങ്ങളെയും ഭാവനയിൽ കുറിച്ചിട്ടു ഈ യുഗപുരുഷൻ.

വീര്യം നിറഞ്ഞ വിപ്ലവ സൂര്യന്‍

മനുഷ്യ വികാരങ്ങൾ മാത്രമല്ല, വയലാറിന്റെ തൂലിക തുമ്പിൽ നിന്നും ഉതിർന്നു വീണത്. ചോരതിളയ്ക്കുന്ന വിപ്ലവവരികളും പിറന്നു. സഖാക്കളേ മുന്നോട്ട്, ബലികുടീരങ്ങളേ എന്നീ ഗാനങ്ങൾ മനസ്സിൽ ഓർക്കാത്ത കമ്യൂണിസ്റ്റ് അനുഭാവികൾ കുറവായിരിക്കും. എങ്ങനെയാണു പ്രണയവും വിരഹവും വിപ്ലവവും ഒരുപോലെ ആ പേനയിൽ നിന്നും വീഴുന്നതിന്റെ രഹസ്യം മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞില്ലെന്നതാണു വാസ്തവം.

കഥകളുള്ള വരികൾ

വയലാർ എഴുതിയ ഓരോ വാക്കിനും കഥകൾ പറയാനുണ്ടെന്നാണു ചില ആസ്വാദകരെങ്കിലും പറയുന്നത്. കഥകളിൽ പിറന്ന വരികളെല്ലാം മിഴിവുള്ള ഗാനങ്ങളായി. ഒരു കഥ ഇങ്ങനെ, സമയം പാതിരാത്രി കഴിഞ്ഞിരിക്കണം. കാറിൽ മയക്കത്തിലായിരുന്നു അപ്പോൾ വയലാർ. കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. പെട്ടന്നാണ് പിറ്റേന്ന് കമ്പോസ് ചെയ്യേണ്ട ഒരു പാട്ടിനെ കുറിച്ചു സുഹൃത്തിന് ഓർമവന്നത്. അദ്ദേഹം പതുക്കെ വയലാറിനെ തട്ടിയുണർത്തി ചോദിച്ചത്രേ ‘കുട്ടാ, നാളെയല്ലേ മഞ്ഞിലാസിന്റെ പടത്തിന്റെ കമ്പോസിങ്, പാട്ടെഴുതിയോ?’ ആ നിമിഷം രാത്രിയുടെ എല്ലാം മനോഹരിതയും ആവാഹിച്ചു നിൽക്കുകയായിരുന്നു പ്രകൃതി. നിശബ്ദതയ്ക്കൊരു ചലനമുണ്ടെന്ന് വയലാർ അറിഞ്ഞത് ആ നിമിഷത്തിലായിരിക്കണം. ഒഴിഞ്ഞ സിഗരറ്റ് കവർ കീറിയെടുത്തു അദ്ദേഹം അതിൽ ഇങ്ങനെ കുറിച്ചു. ‘ചലനം ചലനം ചലനം’.

മറ്റൊരു കഥ ഇങ്ങനെ. റെക്കോർഡിങ്ങിനു തലേന്നു പോലും പാട്ടുകിട്ടാതെ പരിഭ്രാന്തനായ ഒരു നിർമാതാവ് റെക്കോർഡിങ് ദിവസം അതിരാവിലെ വയലാറിനെ തേടി എത്തി. വയലാറല്ല പാട്ടെഴുതുന്നതെങ്കിൽ സംഗീതം നൽകില്ലെന്ന് സംഗീത സംവിധായകൻ പറഞ്ഞത് ആ നിർമാതാവിനെ കൂടുതൽ ആധിയിലാക്കി. രാത്രി വിളിച്ചപ്പോൾ താൻ പറയുമ്പോൾ വരുന്നതല്ല ഭാവന എന്നു പറഞ്ഞു വയലാ‍ർ ഫോൺ വെക്കുകയും ചെയ്തു. ആ മറുപടിയിൽ നിന്നു തന്നെ പാട്ട് എഴുതിയിട്ടില്ലെന്നതു വ്യക്തം. വയലാറിനെ തിരഞ്ഞ് ഹോട്ടൽ റൂമിലെത്തുമ്പോഴും തന്റെ റെക്കോർഡിങ് മുടങ്ങുമെന്നായിരുന്നു ആ നിർമാതാവ് കരുതിയത്. എന്നാൽ മേശപ്പുറത്ത് അയാളുടെ ചിത്രത്തിനായുള്ള പാട്ട് ഒരു കടലാസ്സിൽ എഴുതി വച്ചിരുന്നു. അടുത്ത് വയലാർ അഗാധ നിദ്രയിലും.

മലയാറ്റൂരിന്റെ വെല്ലുവിളിയിൽ പിറന്നതത്രെ മറ്റൊരു മനോഹരഗാനം. ഒരിക്കൽ മലയാറ്റൂർ രാമകൃഷ്ണൻ സൗഹൃദ സംഭാഷണത്തിനിടെ വയലാറിനോടു പറഞ്ഞത്രേ. ഏത് അക്ഷരം കിട്ടിയാലും അതിൽ ഗാനം എഴുതുന്ന ആളാണല്ലോ. എങ്കിൽ ‘മൃ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഗാനം എഴുതൂ. മൃഗം, മൃദംഗം എന്നീ വാക്കുകളിൽ തുടങ്ങാന്‍ പാടില്ലെന്ന് ഒരു നിബന്ധനയും വച്ചു മലയാറ്റൂർ. ഏതായാലും സുഹൃത്തിന്റെ വെല്ലുവിളി വയലാർ ഏറ്റെടുത്തു. അങ്ങനെ പിറന്നതത്രേ മൃണാളിനി എന്ന ഗാനം. അത്രയും മനോഹരമായ വരികൾക്കു മലയാളി വയലാറിനോളം തന്നെ കടപ്പെട്ടിരിക്കും മലയാറ്റൂരിനോട്.

ഒടുവിൽ 1975 ഒക്ടോബർ 27ന് അക്ഷരലോകത്തോടു വിടപറയുമ്പോൾ പറയാനുള്ളതു വയലാർ നേരത്തെ കുറിച്ചിട്ടിരുന്നു എന്നു കരുതണം. വയലാറിന്റെ ഓര്‍മകൾ പോലെ അനശ്വരമായി ആ വരികള്‍,

‘ഈ മനോഹര തീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരു ജൻമം കൂടി….’

Advertisement

‘കേരള’ അല്ല ഇനി കേരളം; ഇന്ന് ‘സേവാ തീർത്ഥി’ൽ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ബില്ലിന് അംഗീകാരം നൽകും

ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന സംസ്ഥാനത്തിൻ്റെ ദീർഘകാല ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇതിനായി പാർലമെന്റിൽ അവതരിപ്പിക്കേണ്ട ബില്ലിന് ചൊവ്വാഴ്ച ഡൽഹിയിൽ ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകും. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ

Read More »

​ഗൾഫ് പ്രവാസികൾക്ക് കോളടിച്ചു: വരുന്നു നീണ്ട അവധി

​ദുബായ്: ഗൾഫ് രാജ്യമായ യുഎഇയിൽ ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചുള്ള പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. സർക്കാർ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസവും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മൂന്ന് ദിവസവുമാണ് അവധി. നീണ്ട അവധികൾ കിട്ടിയതോടെ

Read More »

35 രൂപക്ക് വേണ്ടി ആറ് കിലോമീറ്റർ യാത്ര : സ്വിഗി ഡെലിവറി പങ്കാളിയുടെ വീഡിയോ വൈറലാകുന്നു

ന്യൂഡൽഹി: ആധുനിക തൊഴിൽ മേഖലയായ ഗിഗ് ഇക്കോണമിയിലെ തൊഴിലാളികൾ നേരിടുന്ന കടുത്ത ചൂഷണത്തിന്റെയും ദുരിതത്തിന്റെയും നേർച്ചിത്രം വെളിപ്പെടുത്തിക്കൊണ്ട് ഒരു സ്വിഗി ഡെലിവറി പങ്കാളി പങ്കുവെച്ച വീഡിയോ ഡിജിറ്റൽ ലോകത്ത് വലിയ തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്.

Read More »

സുരേഷ് ഗോപി തൃശൂരിലെ ഒരു കുമ്പിടി : അനിൽ അക്കരെ

തൃശൂർ : കേരള രാഷ്ട്രീയത്തിലെ വർത്തമാനകാല ചർച്ചകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന പേരാണ് സുരേഷ് ഗോപിയുടേത്. സിനിമയിലെ മാസ് ഡയലോഗുകൾ കൊണ്ട് വെള്ളിത്തിര കീഴടക്കിയ താരം, ഇന്ന് കേന്ദ്രസഹമന്ത്രി എന്ന നിലയിൽ രാഷ്ട്രീയ കളിക്കളത്തിലും സജീവമാണ്.

Read More »

സിനിമയെ സിനിമയായി കാണണം കേരള സ്റ്റോറി ബിജെപിയുടേതല്ല: എം.ടി രമേശ്

കോഴിക്കോട്: ‘കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് രംഗത്തെത്തി. സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതിയെന്നും അതിൽ പറയുന്ന എല്ലാ കാര്യങ്ങളും ബിജെപി അംഗീകരിക്കുന്നില്ലെന്നും

Read More »

17 കാരിയെ പീഡിപ്പിക്കാൻ ശ്രമം; റിട്ട പ്രിൻസിപ്പലായ മോട്ടിവേഷനൽ സ്പീക്കർ അറസ്റ്റിൽ

കണ്ണൂർ : പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷനൽ സ്പീക്കറായ, ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ്

Read More »
Advertisement