തൃശ്ശൂർ: ജീവിതത്തിൽ നല്ല ആ നന്ദം അനുഭവിക്കാൻ ദൈവസ്നേഹം നിറഞ്ഞവരാകണമെന്നും ദൈവസ്നേഹം നിറയുമ്പോൾ നല്ല അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുമെന്നും ഇരിഞ്ഞാലക്കുട ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ ഉൽബോധിപ്പിച്ചു.മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഡിവൈൻ കൂട്ടായ്മയുടെ രജത ജുബിലി ആഘോഷം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഫാ.മാത്യു നായ്ക്കം പറമ്പിലിനെ ബിഷപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു.ഉപരാഷ്ട പതി സി.പി രാധാകൃഷ്ണൻ ഡിവൈൻ ധ്യാനകേന്ദ്രത്തിന് നൽകിയ മെമൻ്റൊ ബിഷപ്പ് വൈദികർക്ക് കൈമാറി ജനറാൾ ഫാ.പോൾ പുതുവ പ്രൊവിൻഷ്യാൾ ഫാ.അലക്സ് ചാലങ്ങാടി, സുപ്പീരിയർ ഫാ.വർഗ്ഗീസ് പാറപ്പുറം, ഫാ.ജോർജ് പനയ്ക്കൽ, ഫാ. അഗസ്റ്റിൻ വല്ലുരാൻ, ഫാ.മാത്യു തടത്തിൽ, ഫാ ഷിജൊ നെറ്റിയാങ്കൽ എന്നിവർ പ്രസംഗിച്ചു.










