സുരേഷ് ഗോപി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. മിഴിയിലേ സൂര്യനും എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മലയാളത്തിന് പുറമെ കന്നഡയിലെ വരികളും ഗാനത്തില്‍ ഉൾപ്പെയുത്തിയിട്ടുണ്ട്.
മലയാളത്തിൽ വരികൾ എഴുതിയിരിക്കുന്നത് ജ്യോതിഷ് കാസിയും കന്നഡയിൽ വരികള്‍ എഴുതിരിക്കുന്നത് സൂര്യ പ്രകാശുമാണ്. വരികൾക്ക് സംഗീതം പകർന്ന് ഗാനം ആലപിച്ചിരിക്കുന്നത് ഗിരീഷ് നാരായണനാണ്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രവും ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ജെഎസ്കെ. കോർട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ് ഈ ചിത്രം.
സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‍കെ’യ്‍ക്കുണ്ട്. രെണദിവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ശ്രുതി രാമചന്ദ്രൻ, അസ്‍കര്‍ അലി, മുരളി ഗോപി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.










