സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

വീരവണക്ക’ത്തിലെ ഗാനം വിഎസിന് സമർപ്പിച്ച് പ്രകാശനം ചെയ്തു

സഖാവ് പി.കൃഷ്ണപിള്ളയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ത്യാഗോജ്ജ്വലമായ പോരാട്ടചരിത്രം പ്രമേയമാക്കി അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്ത ‘വീരവണക്കം’ എന്ന തമിഴ് ചിത്രത്തിലെ ടൈറ്റിൽ ഗാനം തൊഴിലാളി വർഗ്ഗത്തിൻ്റെ പ്രിയപ്പെട്ട നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ്റെ സ്മരണകൾക്കു മുന്നിൽ സമർപ്പിച്ചു കൊണ്ട് ചെന്നൈയിൽ പ്രകാശനം ചെയ്തു.

കേരളമൊട്ടുക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കാനായി ഒളിവിലും തെളിവിലും പ്രവർത്തിച്ചിരുന്ന സഖാവ് പി.കൃഷ്ണപിള്ള ആലപ്പുഴയിൽ നിന്നും കണ്ടെത്തിയ നിശ്ചയദാർഢ്യവും വിപ്ലവവീര്യവുമുള്ള യുവാവായിരുന്നു, വി.എസ്. അച്ചുതാനന്ദൻ. പുന്നപ്ര – വയലാർ സമരം ഉൾപ്പെടെയുള്ള തൊഴിലാളിവർഗ്ഗ പോരാട്ടങ്ങളെയും അതിനു നേതൃത്വം നൽകിയവരെയും അനുസ്മരിക്കുന്ന ‘വീരവണക്ക’ത്തിലെ ഈ പ്രധാനഗാനം, വി.എസ്സിനോടുള്ള ആദരസൂചകമായിട്ടാണ് ചെന്നൈയിൽ പുറത്തിറക്കിയത്.

തമിഴ്നാട്ടിലെ ദ്രാവിഡ കഴകം പ്രസിഡന്റും പെരിയാറുടെ പിൻഗാമിയുമായ കെ. വീരമണിയാണ് ഗാനം റിലീസ് ചെയ്തത്. തമിഴ്നാടിൻ്റെയും കേരളത്തിൻ്റെയും ചരിത്ര പാരമ്പര്യവും പുരോഗമന ചിന്തകളും പരസ്പരസ്നേഹവും ഏവരുടെയും ഓർമ്മകളിൽ നിറയാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയുടെയും തമിഴ്നാടിൻ്റെയും ഇതിഹാസ ഗായകൻ ടി. എം. സൗന്ദർ രാജൻ്റെ മകൻ ടി.എം.എസ്. സെൽവകുമാറിനെ ചലച്ചിത്ര ഗാനലോകത്ത് അവതരിപ്പിക്കുന്ന ഗാനം കൂടിയാണിത്. അതുകൊണ്ട് തന്നെ ഈ ഗാനം പുറത്തിറങ്ങും മുമ്പ് തമിഴ്നാട്ടിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. വിശാരദ് ക്രിയേഷൻസ് യൂട്യൂബ് ചാനലിൽ ഗാനം ലഭ്യമാണ്.

Advertisement

കേരളത്തിന്റെ പൗരത്വം: എന്താണ് നേറ്റിവിറ്റി കാർഡ്

കഴിഞ്ഞ ദിവസം വാർത്തകളിൽ കേട്ട പേരായിരിക്കും കേരള നേറ്റിവിറ്റി കാർഡ്. മന്ത്രി കെ രാജൻ ഇത് നിയമസഭയിൽ അവതരിപ്പിച്ചതോടെയാണ് സം​ഗതി വീണ്ടും ചർച്ചകളിൽ നിറഞ്ഞത്. കേന്ദ്ര സർക്കാരിന്റെ പൗരത്വ രേഖകളിൽ ആശങ്കപ്പെട്ടിരിക്കുന്നവർക്ക് മുന്നിലേക്കാണ് കേരളത്തിന്റെ

Read More »

21 കാരന്റെ കൃഷി; നട്ടുപിടിപ്പിച്ചത് കഞ്ചാവ്

കോഴിക്കോട്: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ സംഭവത്തില്‍ ഇരുപത്തൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. തലയാട് പടിക്കല്‍ വയല്‍ ഒരുങ്കോകുന്നുമ്മല്‍ അഭിനവ് ആണ് പിടിയിലായത്. വീടിന്റെ ടെറസില്‍ പാരപ്പറ്റിനോട് ചേര്‍ന്ന്

Read More »

കേരളം പിടിച്ചേ പറ്റൂ: എന്തിനും റെഡിയായി ബിജെപി

ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ് എന്ന മം​ഗലശ്ശേരി കാർത്തികേയന്റെ ഡയലോ​ഗ് പോലെയാണ് നിലവിൽ കേരളത്തിൽ ബിജെപിയുടെ നിലപാട്. ഇപ്പോഴെങ്കിലും നടന്നില്ലെങ്കിൽ നാണക്കേടാണെന്ന തോന്നലും കേന്ദ്ര നേതാക്കൾക്ക് വന്നുതുടങ്ങിക്കാണും നിലവിലെ പടയൊരുക്കങ്ങൾ

Read More »

സ്വകാര്യ ബസിനടിയിൽപ്പെട്ട സ‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: സ്വകാര്യ ബസിനടിയിൽ വീണ സ്‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അമ്മാരത്തുമുക്കിൽ പരവൂർ-പാരിപ്പിള്ളി റോഡിൽ വെച്ചായിരുന്നു സംഭവം. പരവൂർ പാറയിൽക്കാവ് പ്രീത നിവാസിൽ ഓമനയാണ് ബസിന് അടിയിലേക്ക് വീണത്. ബന്ധുവീട്ടിൽ പോകാനായി

Read More »

കുട്ടികൾക്ക് ഇനി മൊബൈൽ വേണ്ട; നിയമം പരി​ഗണനയിൽ

ബെം​ഗളൂരു: 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ വിലക്കുന്നത് പരി​ഗണിച്ച് കർണാടക. സോഷ്യൽ മീഡിയാ അഡിക്ഷൻ കുട്ടികളെ ദോഷകരമായി ബാധിക്കുന്നത് തടയാനാണ് ഈ നീക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സർവകലാശാലാ വൈസ് ചാൻസലർമാരുമായി

Read More »

അവധിക്ക് നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ദുബൈ: അവധിക്ക്​ നാട്ടിലേക്ക് ​പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ പ്രവാസി മലയാളി യുവാവ്​ദുബൈയിൽ കുഴഞ്ഞുവീണ്​ മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഫവാസ് ചമ്പാൻ (39) ആണ്​ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഫുജൈറയിൽ നിന്ന്​ കണ്ണൂരിലേക്കുള്ള

Read More »
Advertisement