വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്തു റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുമതി വളവ്. ഇപ്പോൾ സുമതി വളവിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ‘ഒറ്റ നോക്കു’ എന്ന പ്രണയഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. രഞ്ജിൻ രാജ് സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലനാണ്. ബി കെ ഹരിനാരായണന്റേതാണ് വരികൾ. ചിത്രം ഓഗസ്റ്റ് 1ന് തിയറ്ററുകളിൽ എത്തും.
വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്തിരിക്കുന്ന സുമതി വളവിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. മാളികപ്പുറം ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം അതെ ടീമൊരുക്കുന്ന സുമതി വളവ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
മലയാള സിനിമയിലെ പ്രഗൽഭരായ മുപ്പത്തി അഞ്ചിൽപ്പരം പ്രശസ്തരായ അഭിനേതാക്കളും മറ്റു പ്രതിഭകളും മികച്ച സാങ്കേതിക പ്രവർത്തകരും ഒരുമിക്കുമ്പോൾ പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് ഉറപ്പാണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഹൊറർ ഫാമിലി ഡ്രാമാ ഗണത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവ് കേരളത്തിലെ തിയേറ്ററുകളിൽ വിതരണം നിർവഹിക്കുന്നത്.
അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ,ഗീതി സംഗീത,അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.










