കോട്ടയം: സിഎസ്‌ഐ ഏറ്റുമാനൂര്‍ വൈദിക ജില്ല വചനമാരി കണ്‍വന്‍ഷന്‍ ആരംഭിച്ചു. ഏകാന്തതയെയും ശൂന്യതയെയും മനുഷ്യന്‍ ഭയപ്പെടുകയാണെന്ന് സിഎസ്‌ഐ മധ്യകേരള മഹായിടവക അധ്യക്ഷന്‍ ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു. ഏറ്റുമാനൂര്‍ വൈദിക ജില്ലയുടെ ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷന്‍ കുറുപ്പന്തറയില്‍ ആണ് നടക്കുന്നത്.
ഏറ്റുമാനൂർ ജില്ലാ ചെയര്‍മാന്‍ റവ. ജേക്കബ് ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. റവ. ബെന്നി തോമസ് വചനമാരി കണ്‍വന്‍ഷന്‍ സ്ഥാപകനായ റവ.കെ.എം. ജോണ്‍ അനുസ്മരണം നടത്തി. റവ. ഷിബിന്‍ വര്‍ഗീസ് വചനപ്രഘോഷണം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ റവ. ദിലീപ് ഡേവിഡ്‌സണ്‍ മാര്‍ക്ക്, കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ പോള്‍സണ്‍ ജോണ്‍, ഏറ്റുമാനൂര്‍ വൈദിക ജില്ലയിലെ വൈദികര്‍, മറ്റ് അനേക വിശ്വാസികള്‍ എന്നിവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
ലിസി ജോണ്‍ ഒരു വര്‍ഷമെടുത്തു തയാറാക്കിയ ഇംഗ്ലീഷ് ബൈബിളിന്റെ കൈയെഴുത്തുപ്രതി ബിഷപ് പ്രകാശനം ചെയ്തു. കുറുപ്പന്തറ മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ ഇന്നും നാളെയും വൈകൂന്നേരം ആറു മുതല്‍ ഒമ്പതുവരെയാണ് കണ്‍വന്‍ഷന്‍. നാളെ കണ്‍വന്‍ഷന്‍ സമാപിക്കും.










