Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജോഷിയുടെ വീട്ടിലെ മോഷണം:നഷ്ടമായ മുഴുവന്‍ ആഭരണങ്ങളും കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി:ജോഷിയുടെ വസതിയില്‍ നിന്ന് മോഷണം പോയ ഒരു കോടി 20 ലക്ഷം രൂപയുടെ മുഴുവന്‍ ആഭരണങ്ങളും കണ്ടെത്തിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍.15 മണിക്കൂറിനുള്ളില്‍ പ്രതി മുഹമ്മദ് ഇര്‍ഫാന്നെ പിടികൂടാന്‍ കഴിഞ്ഞു.പ്രതിയെ പിടികൂടാനായത് പൊലീസിന്റെ അഭിമാന നേട്ടമാണെന്നും നഷ്ടമായ ആഭരണം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

ആറോളം സംസ്ഥാനങ്ങളില്‍ പത്തൊമ്പതോളം കേസുകളില്‍ പ്രതിയാണ് സത്യം സുന്ദര്‍.സിസിടിവി ദൃശ്യങ്ങളിലെ കാറിനെ പിന്തുടര്‍ന്നാണ് പ്രതിയിലേക്കെത്തിയത്. ഈ മാസം 20ന് കേരളത്തില്‍ എത്തിയ ഇയാള്‍ സമ്പന്നര്‍ പാര്‍ക്കുന്ന പ്രദേശം ഗൂഗിളില്‍ തിരഞ്ഞിരുന്നു. പ്രദേശത്തെ മറ്റ് മൂന്ന് വീടുകളില്‍ മോഷണശ്രമം നടത്തി. പ്രതി മറ്റ് കേസുകളില്‍ ശിക്ഷ അനുഭവിച്ചയാളാണെന്നും ശ്യാം സുന്ദര്‍ പറഞ്ഞു.

അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ടെറി ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടിനുമിടയിലാണ് ജോഷിയുടെ വീട്ടില്‍ മോഷണം നടന്നത്. ജോഷിയുടെ വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നതും പിന്നീട് ജില്ലയ്ക്കു പുറത്തേക്ക് പോയതുമായ മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ കൂടി കിട്ടിയതോടെയാണ് അന്വേഷണം പ്രതിയിലേക്കെത്തിച്ചേര്‍ന്നത്.

Advertisement
WhiteswanTV Footer