തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച ഇപ്പോൾ ആവശ്യമില്ലെന്ന് ശശി തരൂർ എംപി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎൽഎമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. യുഡിഎഫിന്റെ ധാരണ ജനങ്ങളുമായാണെന്നും പാർട്ടിക്കുള്ളിൽ നടക്കുന്ന മുഖ്യമന്ത്രി വിവാദം അനാവശ്യമാണെന്നും തരൂർ പറഞ്ഞു. നേമം മണ്ഡലത്തിൽ ശബരിനാഥൻ മികച്ച വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിലായി കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച ശക്തമായിരിക്കുകയാണ്. നേതാക്കൾ പലരും വി.ഡി. സതീശനും രമേശ് ചെന്നിത്തലയെയും പിന്തുണച്ച് രംഗത്തെത്തിയതോടെ വിവാദം കൂടുതൽ സജീവമായി.





