ചെന്നൈ: നടി തൃഷയ്ക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി നടനും സംവിധായകനുമായ പാര്ത്ഥിപന്. നേരത്തേ വിജയും തൃഷയും ഒന്നിച്ച് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതിനെതിരെ പാര്ത്ഥിപന് നടത്തിയ പരാമര്‍ശത്തിനെതിരെ തൃഷ രംഗത്ത് വന്നിരുന്നു. ഇതിനാണ് ഇപ്പോള്‍ മറുപടിയുമായി അദ്ദേഹം എത്തിയിരിക്കുന്നത്. കുന്ദൈവി വീട്ടിലിരുന്നാല്‍ മതിയായിരുന്നു എന്നാണ് പാര്ത്ഥിപന് പറഞ്ഞത്. ഇതിന് പിന്നീട് ക്ഷമയും ചോദിച്ചിരുന്നു.
വിജയ് കൂടുതല്‍ ഉയര്‍ച്ചയിലേക്ക് പോകുമ്പോള്‍, രാഷ്ട്രീയപരമായി ഒരുപാട് പ്രശ്നങ്ങളെ അതിജീവിക്കുമ്പോള്‍ നാല്പത് കഴിഞ്ഞ ഈ സ്ത്രീക്ക് വീട്ടില്‍ ഇരുന്നാല്‍ എന്തായിരുന്നു. എന്തിനാണ് അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഞാന്‍ വരുന്നില്ല, നിങ്ങള്‍ പോയിട്ട് വരൂ എന്ന് അവര്‍ക്ക് അദ്ദേഹത്തോട് പറയാമായിരുന്നില്ലേ. ഇതെല്ലാം തന്റെ മനസിലുണ്ടായിരുന്ന കാര്യങ്ങളാണ്. പെട്ടെന്ന് ഫോട്ടോ കാണിച്ച് ചോദിച്ചപ്പോള്‍ ആ ആത്മഗതം പുറത്ത് വന്നത്.






