മലയാളസിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് നിരവധി മികച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത നടിയാണ് ഐശ്വര്യ. ഒളിയമ്പുകള്‍ എന്ന മമ്മുട്ടി ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ,മോഹന്‍ലാലിന്റെ നായികയായി നരസിംഹത്തിലെ വേഷം ഐശ്വര്യക്ക് മികച്ച കഥാപാത്രങ്ങളാണ് പിന്നീട് സമ്മാനിച്ചത്. മലയാളത്തില്‍ പ്രദര്‍ശനവിജയം നേടിയ ബട്ടര്‍ഫ്ലൈസ്, ജാക്പോട്ട്, നരസിംഹം, സത്യമേവജയതേ എന്നീ സിനിമകളില്‍ നായികയായി ഐശ്വര്യ പ്രേക്ഷക പ്രീതിനേടി.
തെന്നിന്ത്യയിലെ പഴയകാല നടിയായ ലക്ഷ്മിയുടെ മകളാണ് താരം. അമ്മയുടെ കെയറോഫില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും.
അമ്മയുടെ ലേബലില്‍ ഒതുങ്ങി നില്‍ക്കാതെ തനിക്ക് കിട്ടിയ കഥാപാത്രങ്ങളെല്ലാം മികച്ചതാക്കാന്‍ ഐശ്വര്യക്ക് കഴിഞ്ഞു.
സാധാരണ കാണുന്ന അമ്മ മകള്‍ റിലേഷനൊന്നും ഇവര്‍ക്കിടയില്‍ ഇല്ല. രണ്ടാളും ശത്രുക്കളെ പോലെയാണ് ജീവിക്കുന്നതെന്നത് തെന്നിന്ത്യയിലെ വലിയ സംസാര വിഷയമാണ്.
മൂന്ന് തവണ വിവാഹിതയായ നടി ലക്ഷ്മിയുടെ ആദ്യ വിവാഹത്തിലുണ്ടായ മകളാണ് ഐശ്വര്യ. ആദ്യ ബന്ധം പിരിഞ്ഞ ലക്ഷ്മി പിന്നീട് നടന് മോഹനുമായി അടുക്കുകയും വിവാഹം കഴിച്ച് ഒരുമിച്ചു കഴിയുകയും ചെയ്തു. മോഹനുമായുണ്ടായ ബന്ധത്തിനും ദീര്‍ഘായുസ് ഉണ്ടായില്ല. മോഹനുമായി പിരിഞ്ഞ സമയത്ത്. ലക്ഷ്മി സ്വന്തം അമ്മയോടും മകളോടും വഴക്കിട്ടിരുന്നു. വഴക്ക് രൂക്ഷമായപ്പോള്‍ ലക്ഷ്മിയുടെ അമ്മയും മകള്‍ ഐശ്വര്യയും ലക്ഷ്മിയുടെ സംരക്ഷണയില്‍ നിന്ന് ഇറങ്ങി സ്വ്ന്തമായൊരു വീട് വാടകക്കെടുത്ത് താമസിക്കാന്‍ ആരംഭിച്ചു.
പിന്നീട് ഐശ്വര്യയുടെ എല്ലാ കാര്യങ്ങളും നോക്കിയതും അവളെ വളര്‍ത്തിയതുമെല്ലാം അമ്മൂമ്മയായിരുന്നു. അവര്‍ തമ്മിലാണ് പിന്നീട് ബന്ധമുണ്ടായിരുന്നത്. മാത്രമല്ല ലക്ഷ്മിയും മകളും പരസ്പരം ശത്രുക്കളെ പോലെ ആക്ഷേപങ്ങള്‍ വിളിച്ച് പറയാന്‍ തുടങ്ങി. ഇതിനിടയില്‍ തമിഴ് നടന് ശിവചന്ദ്രറിനെ ലക്ഷ്മി വിവാഹം കഴിച്ചു. ഇത് നടിയുടെ മൂന്നാം വിവാഹമായിരുന്നു. അവര്‍ ഒരു പെണ്‍കുട്ടിയെ ദത്തെടുത്ത് വളര്‍ത്തി.
കരിയറില്‍ തിളങ്ങി നിന്നപ്പോളാണ് ഐശ്വര്യ അപ്രത്യക്ഷമായത്. അമ്മയെ പോലെ പ്രണയവും വിവാഹവുമാണ് ഐശ്വര്യയുടെ ജീവിതത്തിലും വില്ലനായത്.തന്‍വീര്‍ അഹമ്മദ് എന്നയാളുമായി നടി വിവാഹിതയായി. ആറ് മാസത്തോടെ വിവാഹജീവിതത്തിലെ സന്തോഷങ്ങളെല്ലാം മാഞ്ഞ് തുടങ്ങി. കയ്പുനീര് കുടിച്ചുകൊണ്ട് തള്ളി നീക്കിയ ജീവിതം അധിക കാലം തുടര്‍ന്നില്ല. ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ ഐശ്വര്യ ദാമ്പത്ത്യബന്ധം അവസാനിപ്പിച്ചു.ബന്ധം പിരിഞ്ഞ് നില്ക്കുന്ന സമയത്ത തന്നെയാണ് ഏക ആശ്രയമായിരുന്ന അമ്മമ്മയുടെ മരണവും ഐശ്വര്യയെ വലിയ രീതിയില്‍ ബാധിച്ചു.
സിനിമ മേഖലയില്‍ കല്യാണം കഴിഞ്ഞാല്‍ മാര്‍ക്കറ്റ് വാല്യു കുത്തനെ കുറയുന്ന പ്രവണത ഉണ്ടായിരുന്നെങ്കിലും വിവാഹവും വിവാഹ മോചനവും കഴിഞ്ഞ് തിരിച്ചു വന്ന താരത്തിന് കിട്ടിയ മികച്ച എന്‍ട്രിയാണ് മോഹന്‍ലാലിനൊപ്പം കിട്ടിയ നായികാ കഥാപാത്രം . നരസിംഹത്തിലെ അനുരാധയെ ആരും പെട്ടന്ന് മറക്കില്ല. തിരിച്ചു വരവ് നടത്തിയ 1999 മുതല്‍ 2013 വരെ സിനിമയില്‍ പ്രവര്ത്തിചെങ്കിലൂം പിന്നീട് വേഷങ്ങള്‍ കുറഞ്ഞു തുടങ്ങി.അങ്ങനെ ഐശ്വര്യ പതിയെ തന്റെ പ്രവര്‍ത്തന മേഖല സീരിയലുകളിലേക്ക് വഴിതിരിച്ച് വിടാന്‍ തീരുമാനിച്ചു. പല ഭാഷകളിലുമുള്ള സീരിയലുകളില്‍ അഭിനയിച്ച് സാമ്പത്തിക ഭദ്രത ഉറപ്പാക്കി. മകളെ പഠിപ്പിച്ച് നല്ല രീതിയില്‍ വിവാഹം നടത്തി കൊടുത്തു.
പ്രായം ഒരു വില്ലനായി രംഗപ്രവേശം ചെയ്തപ്പോള്‍ സിനിമയിലും സീരിയലിലും അവസരം കുറഞ്ഞു തുടങ്ങി. ഞാന്‍ സെലിബ്രിറ്റിയാണ് അഭിനയം മാത്രമേ ചെയ്യൂ എന്ന് പറഞ്ഞ് മാറിനില്ക്കാന് ഐശ്വര്യക്ക് മനസുണ്ടായില്ല. സോപ്പ് നിര്‍മ്മിച്ച് വീടുകള്‍ കയറി ഇറങ്ങി കച്ചവടം ചെയ്യാനും അവര്‍ തയ്യാറായി. അതിനിടയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ട് മാനസിക നില തകര്‍ന്നെന്നു വരെ പറഞ്ഞവരുമുണ്ട്.
ജീവിക്കാനായി മാന്യമായ എത് ജോലിയും ചെയ്യാന്‍ തനിക്ക് മടിയൊന്നുമില്ലെന്നാണ് ഇതിനെല്ലാം മറുപടിയായി താരം പറയുന്നത്.






