Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തോടന്നൂര്‍-ഇടിഞ്ഞ കടവ് റോഡ് ബിഎംബിസി നിലവാരത്തിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സംസ്ഥാന ബജറ്റില്‍ അനുവദിച്ച തോടന്നൂര്‍-ഇടിഞ്ഞ കടവ് റോഡ് നവീകരണ പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. തിരുവള്ളൂര്‍-മണിയൂര്‍ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പ്രധാന റോഡ് നവീകരണത്തിന് 12 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്.

7.7 കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് പ്രവൃത്തി. 5.5 മീറ്റര്‍ വീതിയില്‍ ബിഎംബിസി പ്രവൃത്തിയോടൊപ്പം, 14 കള്‍വെര്‍ട്ടുകളും ആവശ്യമായ സ്ഥലങ്ങളില്‍ ഡ്രെയിനേജും സുരക്ഷ മുന്നറിയിപ്പ് ബോര്‍ഡുകളും മാര്‍ക്കിങ്ങുകളും റോഡ് സുരക്ഷാഭിത്തി നിര്‍മാണവും പ്രവൃത്തിയുടെ ഭാഗമായി പൂര്‍ത്തിയാക്കും.


തോടന്നൂരില്‍ നിന്ന് ആരംഭിച്ച് ചെരണ്ടത്തൂര്‍ വഴി ഇടിഞ്ഞ കടവിലേക്ക് എത്തുന്ന ഈ റോഡ് പയ്യോളിയിലേക്ക് പോകുന്നതിനും സൗകര്യപ്രദമാണ്. ചെരണ്ടത്തൂര്‍ ചിറയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും റോഡ് ഏറെ സഹായകരമാണ്. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗത്തിനാണ് പ്രവൃത്തിയുടെ നിര്‍വഹണ ചുമതല

Tags :

Recent News

Advertisement
WhiteswanTV Footer