സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുട്ടനാട്ടിൽ തോമസിന് സീറ്റില്ല; കോട്ടയ്ക്കലിൽ മത്സരിക്കാൻ നിർദ്ദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഏറെക്കാലമായി രാഷ്ട്രീയ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന മണ്ഡലമാണ് കുട്ടനാട്. രാഷ്ട്രീയ വിവാദം എന്നു പറയുമ്പോൾ ഏതെങ്കിലും വിഷയങ്ങളിൽ അധിഷ്ഠിതമായ വിവാദങ്ങൾ ഒന്നുമല്ല. മണ്ഡലത്തെ നയിക്കുന്ന എംഎൽഎയെ പറ്റിയുള്ള വിവാദങ്ങളും തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഒക്കെയാണ് കുട്ടനാട്ടിൽ നിന്നും പ്രതിഫലിക്കുന്നത്. നിലവിൽ എംഎൽഎ ആയ തോമസ് കെ തോമസ് വീണ്ടും കുട്ടനാട്ടിൽ നിന്നുതന്നെ മത്സരിക്കാനും, എംഎൽഎ ആകുവാനും മന്ത്രിയാകുവാനുമൊക്കെയുള്ള സ്വപ്നങ്ങളുമായാണ് നടക്കുന്നത്. ഏറെക്കുറെ കപ്പിനും ചുണ്ടിനും ഇടയിൽ മന്ത്രിസ്ഥാനം നഷ്ടമായപ്പോഴും, തോമസ് കെ തോമസ് പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് കടന്നുവന്ന് അടുത്ത മന്ത്രിസഭയിലെ തന്റെ മന്ത്രിസ്ഥാനം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.

എന്നാൽ ഈ പരിശ്രമങ്ങൾക്കെല്ലാം വലിയ ഭാവിയില്ലെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മന്ത്രിസഭയിലേക്ക് കടന്നു വരുവാൻ ഉള്ള തോമസ് കെ തോമസിന്റെ സാധ്യതകളെ ഒരിക്കൽ തള്ളിക്കളഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ദേശീയതലത്തിൽ എൻസിപി രണ്ടായി പിളർന്നപ്പോൾ, അജിത് പവാറിനൊപ്പം നിലകൊണ്ടവർക്കൊപ്പം പോകുവാനും ഇടതുപാളയത്തിലെ ചില എംഎൽഎമാരെ അടർത്തിയെടുക്കുവാനും ശ്രമിച്ചതിൽ ആയിരുന്നു മുഖ്യമന്ത്രിക്ക് അന്ന് തോമസ് കെ തോമസിനോട് ഉണ്ടായിരുന്ന എതിർപ്പ്. മാത്രവുമല്ല എ കെ ശശീന്ദ്രനോട് മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്ന അടുപ്പവും തോമസിന് വിനയായി.

ഇനി ശശീന്ദ്രനോടുള്ള അടുപ്പം കൊണ്ട് തോമസിനെ ബോധപൂർവ്വം മുഖ്യമന്ത്രി വെട്ടിയതാണോ എന്നതും അറിയില്ല. ഏതായാലും രണ്ടാം പിണറായി സർക്കാരിലും മന്ത്രിയാകുവാനുള്ള യോഗം തോമസിനെ ഉണ്ടായിരുന്നില്ല. തോമസ് കെ തോമസിന് വേണ്ടി അന്ന് സജീവമായി രംഗത്ത് ഉണ്ടായിരുന്നത് മുൻ സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ ആയിരുന്നു. അതിനു പിന്നിൽ ചാക്കോയ്ക്ക് മറ്റുപല ഉദ്ദേശങ്ങളും ഉണ്ടായിരുന്നു എന്നാണ് പറഞ്ഞുകേട്ടിരുന്നത്. എന്നാൽ ഏറ്റവും ഒടുവിൽ തോമസിന് മന്ത്രി ആകുവാനും കഴിഞ്ഞില്ല, എന്നാൽ ചാക്കോയ്ക്ക് ആകട്ടെ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.

ശശീന്ദ്രനെ വെട്ടി മന്ത്രിയാകുവാൻ നടന്ന തോമസ്, എല്ലാത്തിനും അവസാനം ശശീന്ദ്രനും ആയി ചങ്ങാത്തം കൂടുകയും, തോമസിനെ പ്രസിഡന്റ് ആക്കുവാനുള്ള കരുക്കൾ ശശീന്ദ്രൻ നീക്കുകയും ചെയ്തു. സംഭവത്തിൽ ശശീന്ദ്രന് രണ്ട് ഉണ്ടായി ഗുണങ്ങൾ. ഒന്ന് മന്ത്രിസ്ഥാനത്ത് തുടരുവാനും കഴിഞ്ഞു, മറ്റൊന്ന് ചാക്കോയെ പാർട്ടിക്ക് പതിയെ പുറത്തേക്ക് വിടുവാനും കഴിഞ്ഞു. ഇപ്പോൾ മന്ത്രി ആകുവാൻ വാശിപിടിച്ചാൽ ഭാവി തന്നെ ഇല്ലാതാകുമെന്ന് തോമസ് കെ തോമസിനെ ഏറെക്കുറെ ഉറപ്പായിരുന്നു. ഈ തിരിച്ചറിവാണ് തൽക്കാലം മന്ത്രിയാകുവാൻ ഇല്ലെന്ന തീരുമാനത്തിലേക്ക് തോമസിനെ എത്തിച്ചത്.

സംസ്ഥാന പ്രസിഡന്റ് ആയപ്പോൾ സ്വാഭാവികമായും എംഎൽഎ സ്ഥാനാർത്ഥികളെ തീരുമാനിക്കുക ഉൾപ്പെടെയുള്ള ഉത്തരവാദിത്വങ്ങൾ തന്നിലേക്ക് മാത്രം എത്തുമെന്ന് തോമസ് കരുതി. പക്ഷേ അവിടെയാണ് ആദ്യം തെറ്റുപറ്റിയത്. ചാക്കോ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന് മാറിയെങ്കിലും ഇപ്പോഴും ദേശീയ വർക്കിംഗ് പ്രസിഡന്റാണ്. ശരത് പവാറുമായി ഏറെക്കാലമായി അദ്ദേഹത്തിന് വ്യക്തി ബന്ധമുണ്ട്. കോൺഗ്രസ് വിട്ട് എൻസിപിയിലേക്ക് ഒരു സമയത്ത് ചേക്കേറുന്നതിന്റെയും കാരണം ശരത് പവാറുമായുള്ള വ്യക്തി ബന്ധമായിരുന്നു. ചാക്കോയെ കൂടി വിശ്വാസത്തിൽ എടുത്തുവേണം കേരളത്തിൽ പാർട്ടിയുടെ കാര്യങ്ങൾ തീരുമാനിക്കാൻ എന്ന നിർദ്ദേശമാണ് തോമസ് കെ തോമസിന് ദേശീയ നേതൃത്വം നൽകിയിട്ടുള്ളത്.

നിലവിൽ കേരളത്തിൽ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ആണ് എൻസിപി- എസ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എലത്തൂരും കുട്ടനാടും എൻസിപി വിജയിച്ചപ്പോൾ കോട്ടയ്ക്കലിൽ മികച്ച മത്സരവും കാഴ്ചവെച്ചിരുന്നു. ലീഗിന്റെ കോട്ടയിൽ നിലവിലെ എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ്‌ കുട്ടി മികച്ച പ്രകടനം ആയിരുന്നു പുറത്തെടുത്തത്.

ലീഗിന്റെ പല കോട്ടകളിൽ പോലും വോട്ട് വർദ്ധിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. തുടർച്ചയായ രണ്ടാം തവണ ആയിരുന്നു എൻ എ മുഹമ്മദ് കുട്ടി കോട്ടയ്ക്കൽ മത്സരിച്ചത്. ആദ്യതവണ നേടിയതിനെക്കാൾ വോട്ട് വർദ്ധിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. എലത്തൂരിൽ എ കെ ശശീന്ദ്രനും, സഹോദരൻ തോമസ് ചാണ്ടി മരിച്ച ഒഴിവിൽ കുട്ടനാട്ടിൽ മത്സരിച്ച തോമസ് കെ തോമസും ആധികാരിക വിജയങ്ങൾ ആയിരുന്നു നേടിയത്.

എൻസിപി ദേശീയ തലത്തിൽ രണ്ടായി പിളർന്നപ്പോൾ എൻസിപി-എസ് ഇടതുപാളയത്തിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു. നിലവിലെ എൻസിപി-എസിന് യാതൊരു ശക്തിയും ഇല്ലെന്ന ബോധ്യം ഇടതുമുന്നണിക്കും പ്രത്യേകിച്ച് സിപിഎമ്മിനും ഉണ്ട്. എ കെ ശശീന്ദ്രനെ ഒഴികെ മറ്റാരെയും ഒപ്പം നിർത്തേണ്ടെന്ന സമീപനമാണ് മുഖ്യമന്ത്രിക്ക് ഉള്ളത്.

അതുകൊണ്ടുതന്നെ വരുന്ന തിരഞ്ഞെടുപ്പിൽ എലത്തൂർ, കോട്ടയ്ക്കൽ മണ്ഡലങ്ങൾ മാത്രമാകും എൻസിപി-എസിന് നൽകുക. ഇലത്തൂർ മണ്ഡലം സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം വിട്ടുകൊടുക്കൽ എളുപ്പവുമല്ല. എന്നിരുന്നാലും ശശീന്ദ്രന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ട് മണ്ഡലം അദ്ദേഹത്തിന് തന്നെ നൽകിയേക്കും. അപ്പോഴും കുട്ടനാട് ഒരു കാരണവശാലും എൻസിപി-എസിന് നൽകുവാൻ സാധ്യതയില്ല. അവിടെ മറ്റൊരു ട്വിസ്റ്റിനാണ് സാധ്യത.

ഈഴവ വോട്ടുകളെ ഉറപ്പാക്കുവാൻ ആലപ്പുഴ ജില്ലയിലെ കുട്ടനാട് മണ്ഡലം വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെടുന്ന ഒരാൾക്ക് നൽകിയേക്കും എന്നതാണ് സൂചന. ആലപ്പുഴ ജില്ലയിലെ രണ്ടു മണ്ഡലങ്ങളാണ് ഇത്തരത്തിൽ വെള്ളാപ്പള്ളിയുടെ നോമിനികൾക്ക് നൽകുവാൻ ഉദ്ദേശിക്കുന്നത്. ഇതിൽ ഒന്ന് കുട്ടനാട് ആണെന്ന് അറിയുന്നു. വെള്ളാപ്പള്ളിയുടെ നോമിനി എന്നുപറയുമ്പോൾ സിപിഎമ്മിനൊപ്പം തന്നെ നിൽക്കുന്ന, എന്നാൽ വെള്ളാപ്പള്ളിയുമായി അടുപ്പമുള്ള ഒരു നേതാവായിരിക്കും. അത് ആരാണെന്ന സൂചനകൾ പുറത്തുവന്നില്ലെങ്കിലും ഏറെക്കുറെ ധാരണ അങ്ങനെ തന്നെ എന്നത് ഉറപ്പാണ്.

കഴിഞ്ഞ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിലും തോമസ് കെ തോമസ് എംഎൽഎ ക്കെതിരെ ഗുരുതര വിമർശനം ഉണ്ടായിരുന്നു. എംഎൽഎയ്ക്ക് മണ്ഡലത്തിന്റെ തെക്കും വടക്കും പോലും അറിയില്ല എന്ന രീതിയിലുള്ള വിമർശനമായിരുന്നു ഉയർന്നുവന്നത്. ഇതെല്ലാം ബോധപൂർവ്വം ആണെന്ന വിലയിരുത്തലുകൾ ആണ് ഇപ്പോൾ മനസ്സിലാകുന്നത്.

ഇതിനുപുറമേ, മുൻ എൻസിപി ദേശീയ സെക്രട്ടറിസതീഷ് തോന്നയ്ക്കൽ ഇടത് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. രാഷ്ട്രീയത്തിൽ ഏറെക്കാലത്തെ പ്രവർത്തി പരിചയമാണ് സതീഷ് തോന്നയ്ക്കലിന് അനുകൂലമാകുന്ന ഘടകം. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ രാഷ്ട്രീയത്തിൽ പയറ്റി തെളിഞ്ഞാണ് അദ്ദേഹം കേരള രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പാർട്ടിയിൽ നാലുവർഷത്തോളം സുപ്രധാന പദവിയിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിലെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായും അദ്ദേഹത്തിന് അടുത്ത ബന്ധമാണ് ഉള്ളത്. ജയലളിതയുടെ മരണശേഷമാണ് കേരള രാഷ്ട്രീയത്തിൽ സതീഷ് സജീവമാകുന്നത്. എൻസിപിയുടെ യുവജന വിഭാഗമായ എൻ വൈ സിയുടെ ജനറൽ സെക്രട്ടറിയായും, കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയായും, എൻ സി പിയുടെ സംസ്ഥാന സെക്രട്ടറിയായും ദേശീയ ജനറൽ സെക്രട്ടറിയായും അദ്ദേഹം കർമ്മപഥങ്ങളിൽ നിറഞ്ഞിട്ടുണ്ട്.

അതേസമയം, എൻസിപിയുടെ കൈയിലുള്ള മണ്ഡലത്തിൽ എൻസിപി സ്ഥാനാർത്ഥിയെ നിർത്തുമെന്ന് നിലവിലെ സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടിയും പറയുന്നുണ്ട്. യു ഡി എഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ അടുത്തിടെ ചേക്കേറിയ, മുൻ എൻസിപി നേതാവ് റെജി ചെറിയാനാണ് മത്സരിക്കുവാൻ സാധ്യത. ഏറെക്കുറെ ഒട്ടേറെ സ്ഥാനാർത്ഥികളുമായി കുട്ടനാട്ടെ കളം നിറയുമ്പോൾ ആരൊക്കെ വാഴുമെന്നും ആരൊക്കെ വീഴുമെന്നും കാത്തിരുന്ന് കാണേണ്ടതാണ്.

Tags :

Recent News

Advertisement