പാലക്കാട് : മേനോന്‍പറയില്‍ അജീഷ് ശിവന്റെ ആത്മഹത്യയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. കൊഴിഞ്ഞാംപാറ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം ്. ബന്ധുക്കളില്‍ നിന്നും അജീഷിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
പ്രാഥമിക പരിശോധനയില്‍ ലോണ്‍ ആപ്പുകളില്‍ നിന്ന് ഭീഷണി സന്ദേശങ്ങള്‍ വന്നതായി കണ്ടെത്തിയതായി പൊലീസ്. കൂടുതല്‍ പരിശോധനയ്ക്കായി ഫോണ്‍ സൈബര്‍ ക്രൈം വിഭാഗത്തിന് ഇന്ന് കൈമാറും. അജീഷിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ലോണ്‍ ആപ്പിന്റെ ഭീഷണി മൂലം അജീഷ് ആത്മഹത്യ ചെയ്‌തെന്നായിരുന്നു കുടുംബത്തിന്റെ പരാതി. അഞ്ച് വര്‍ഷത്തിനിടെ പാലക്കാട് മാത്രം ലോണ്‍ ആപ്പില്‍ കുരുങ്ങി 9 പേരാണ് ജീവനൊടുക്കിയത്.










