ദമസ്കസ്: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ നടത്തിയ ആക്രമണത്തിൽ മൂന്ന് യുഎസ് പൗരന്മാർ കൊല്ലപ്പെട്ടു. യുഎസ് സെൻട്രൽ കമാൻഡ് ആണ് ഈ വിവരം പുറത്ത് വിട്ടത്. രണ്ട് യുഎസ് സർവീസ് അംഗങ്ങളും ഒരു യുഎസ് സിവിലിയനും കൊല്ലപ്പെടുകയും മൂന്ന് സർവീസ് അംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. പതിയിരുന്നാണ് ഭീകരൻ ആക്രമിച്ചതെന്നും അധികൃതർ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈന്യത്തിന്റെ മേൽനോട്ടം വഹിക്കുന്ന വിഭാഗമാണ് സെന്റ്കോം.




