കൽപ്പറ്റ: രാസലഹരിയായ എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കളെ മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചുള്ളിയോട് പുത്തന്‍വീട്ടില്‍ മുഹമ്മദ് ഷിനാസ് (25), അമ്പലവയല്‍ ആയിരംകൊല്ലി പള്ളിപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് റിജാസ് (24), മലപ്പുറം കാടഞ്ചേരി നടുവില്‍ കരിമാന്‍കുഴിയില്‍ വീട്ടില്‍ മുഹമ്മദ് ഷബീബ് (22) എന്നിവരെയാണ് പിടികൂടിയത്.
ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ പുറക്കാടി ചെമ്മണാംക്കുഴി പ്രദേശത്ത് സംശയാസ്പദമായി കണ്ട മൂവര്‍സംഘത്തെ തടഞ്ഞ് ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരില്‍നിന്ന് 0.58 ഗ്രാം എംഡിഎംഎയും 2.1 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
സബ് ഇന്‍സ്‌പെക്ടര്‍ ഡി. മിഥുനിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.




