തൃശൂർ : ഇന്ന് നവംബർ 14 കുട്ടികളുടെ ദിനം. ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമാണ് ശിശു ദിനമായി ആചരിക്കുന്നത്. 1964 മുതലാണ് ശിശുദിനം ഔദ്യോഗികമായി ആഘോഷിക്കാൻ തുടങ്ങിയത്. ഇന്ന് നെഹ്രുവിന്റെ 136 ാം ജന്മദിനമാണ്. കുട്ടികൾ സ്നേഹത്തോടെ ‘ചാച്ചാ നെഹ്റു’ എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസം, അവകാശ സംരക്ഷണം, നന്മ എന്നിവ പ്രോത്സാഹിപ്പിക്കുകയാണു ശിശു ദിനത്തിന്റെ ലക്ഷ്യം. തൃശൂർ നഗരത്തിൽ ശിശു ദിനത്തിന്റെ ഭാഗമായി പരുപാടികളും റാലികളും സംഘടിപ്പിച്ചു. സ്കൂളുകളും ശിശുദിനാഘോഷം നടത്തി. തൃശൂർ ജവഹർ ബാലഭവനിൽ ചിത്രരചന മത്സരം നടത്തി. നൈനിക ശ്രീജിത് (LP), അർഹിത രാജേഷ്, ബേസിൽ ബാബു (UP), ശ്രീജിത് നായർ, മല്ലിയ പ്രസാദ്, കെ. സി. ആധിദേവ് (ഹൈസ്‌കൂൾ) എന്നിവർ വിജയികളായി.






