തിരുവനന്തപുരം: വെഞ്ഞാറമൂട് നാഗരുകുഴിയിൽ ടിപ്പർ നിയന്ത്രണം വിട്ട് ബൈക്കും കാറും ഇടിച്ച് അപകടം. ബൈക്ക് യാത്രക്കാരനായ ആദിത്യൻ (22) മരിച്ചു. വെമ്പായം കൊപ്പം സ്വദേശിയാണ്. കയറ്റം കയറുന്നതിനിടെ ടിപ്പർ നിയന്ത്രണം വിട്ട് പിന്നിലേക്ക് നീങ്ങിയതാണ് അപകടത്തിന് കാരണം. പിന്നിൽ ഉണ്ടായിരുന്ന ബൈക്കിലും കാറിലും ടിപ്പർ ഇടിച്ചുകയറി. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ കാറിനിടയിൽ കുടുങ്ങി. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ ഉണ്ടായിരുന്ന യുവതിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. നാഗരുകുഴി–പിരപ്പൻകോട് റോഡിലാണ് സംഭവം നടന്നത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.






