സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചപ്പാത്തി കഴിച്ചു മടുത്തോ? എങ്കിൽ ഇനി ഇതൊന്നു ട്രൈ ചെയ്യൂ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചപ്പാത്തി ഒരു ഉത്തരേന്ധ്യൻ ഭക്ഷണം ആണെങ്കിലും നമ്മൾ മലയാളികൾക്ക് ഇഷ്ട്ട ഭക്ഷണം കൂടിയാണ്. എന്നാൽ ചപ്പാത്തി കഴിച്ചു മടുത്ത മലയാളികൾ ആയിരിക്കും ഇപ്പോൾ കൂടുതൽ. എന്തെങ്കിലും വെറൈറ്റി വിഭവം ഉണ്ടോ എന്നാണ് ദിനംപ്രതി ആളുകൾ ഉറ്റു നോക്കുന്നത്. അതുപോലെയൊരു വെറൈറ്റി വിഭവമാണ് ‘കൊത്ത് ചപ്പാത്തി’. ഇനി കൊത്ത് ചപ്പാത്തി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

വെളിച്ചെണ്ണ (ആവശ്യത്തിന്)

ചപ്പാത്തി 6 എണ്ണം (നീളത്തിൽ അരിഞ്ഞ

പച്ചമുളക് 2 എണ്ണം

വെളുത്തുള്ളി 2 എണ്ണം

ഇഞ്ചി 1 കഷ്ണം

ചെറിയുള്ളി 6 എണ്ണം

സവാള 2 എണ്ണം

തക്കാളി 2 എണ്ണം

മുട്ട 6 എണ്ണം

ഉപ്പ് ആവിശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ശേഷം 6 മുട്ട പൊട്ടിച്ചൊഴിച്ചതും ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ചിക്കി എടുക്കുക. മുട്ട നന്നായി വെന്തുവരുമ്പോൾ അത് ചൂടാറാനായി മാറ്റിവെക്കുക. അതിനു ശേഷം മറ്റൊരു പാൻ എടുക്കുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂ്‌പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

അതിലേക്ക് ചതച്ച് വെച്ചിരിക്കുന്ന ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി അതിലേക്ക് അറിഞ്ഞു വെച്ചിരിക്കുന്ന തക്കാളി ചേർത്ത് വീണ്ടും ഇളക്കുക. ശേഷം ഇതിലേക്ക് 1/4 ടീ സ്പൂൺ മഞ്ഞൾപ്പൊടി, പിരിയൻ മുളകുപൊടി 1 ടീ ‌സ്പൂൺ, 1/ 2 ടീ സ്പൂൺ ഗരം മസാലപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക.

ഇനി ഇതിലേക്ക് സവാളയും ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. സവാള നന്നായി വാടിയ ശേഷം ചിക്കി വെച്ചിരിക്കുന്ന മുട്ട ചേർത്ത കൊടുക്കുക. . ഇനി ഇതിലേക്ക് ചപ്പാത്തി ചേർത്ത് ഇളക്കുക. ശേഷം ആവിശ്യത്തിന് അനുസരിച്ച് കുരുമുളക് പൊടിയും അൽപ്പം മല്ലിയില്ലയും ചേർത്ത് വീണ്ടും ഇളക്കിയെടുത്താൽ സ്വാദിഷ്ടമായ കൊത്ത് ചപ്പാത്തി റെഡി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.