ഡല്‍ഹി: ഇന്ത്യന്‍ ആകാശക്കോട്ടയുടെ കരുത്തായ വ്യോമസേനയുടെ 93ാം വാര്‍ഷിക ആഘോഷങ്ങള്‍ ഇന്ന് നടക്കും. യുപി ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമ താവളത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. വ്യോമസേന മേധാവി പരിപാടിയുടെ മുഖ്യാതിഥിയാകും. ഓപ്പറേഷന്‍ സിന്ദൂരില്‍ കരുത്ത് കാട്ടിയ വ്യോമസേനയുടെ പ്രകടനങ്ങള്‍ക്ക് ഹിന്‍ഡന്‍ വ്യോമ താവളം വേദിയാകും. വ്യോമസേന ദിന പരേഡ് നടക്കും. എന്നാല്‍, ഇക്കുറി വ്യോമ അഭ്യാസ പ്രകടനങ്ങള്‍ നവംബറില്‍ ഗുവാഹത്തിയില്‍ ആണ് നടക്കുക. വിവിധ യുദ്ധവിമാനങ്ങളുടെ പ്രദര്‍ശനവും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്






