സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൈയടി നേടി ടോവിനോ : അജയന്റെ രണ്ടാം മോഷണം തായ്‌പെയിലെ ആദ്യ മലയാള സിനിമ പ്രദർശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തായ്‌പേയ് ഗോൾഡൻ ഹോഴ്‌സ് ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിൽ അഭിമാനമായി അജയന്റെ രണ്ടാം മോഷണം. ഒരു അന്യഭാഷ ചിത്രത്തെ പ്രേക്ഷകർ ഒരുപോലെ ഏറ്റെടുത്ത ഒരു അപൂർവ കാഴ്ചയായിരുന്നു ചലച്ചിത്ര മേളയിൽ നടന്നത് . ഇംഗ്ലീഷ് , ചൈനീസ് സബ്‌ടൈറ്റിലുകളുടെ സഹായത്തോടെയാണ് കേളു,മണിയൻ, അജയൻ തുടങ്ങിയ കഥാപാത്രങ്ങളെയും അവരുടെ വികാരത്തെയും തായ്‌വാനീസ് പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചത്.

കൂടാതെ സദസ്സിൽ ചിത്രത്തിന്റെ സംവിധായകനും നടനും നിറഞ്ഞ കയ്യടികളാണ് കിട്ടിയത്. ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം നായകൻ ടോവിനോയെയും സംവിധായകൻ ജിതിൻലാലിനെയും കാണാൻ നിരവധി പേരാണ് തടിച്ചുകൂടിയത്. രണ്ടോ മൂന്നോ ഭാഷയിൽ ഉള്ള സിനിമകൾ മാത്രം കണ്ടു ശീലിച്ച തായ്‌വാനീസ് പ്രേക്ഷകർക്ക് മുത്തശ്ശിക്കഥയുടെയും , പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും സംഗീതത്തിന്റെയുമായ ഒരു പുത്തൻ അനുഭവമാണ് അജയന്റെ രണ്ടാം മോഷണം നൽകിയിരിക്കുന്നത്.ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് ആണെന്ന് മാത്രം മനസിലാക്കിയ നിരവധി ആളുകൾക്ക് മുൻപിലാണ് അജയന്റെ രണ്ടാം മോഷണം ചരിത്രം തിരുത്തിയിരിക്കുന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.