കോഴിക്കോട് : കോഴിക്കോട് കക്കോടി പുതിയങ്ങാടി റോഡിൽ, പുതിയങ്ങാടി മുതൽ കുണ്ടൂപ്പറമ്പ് വരെ ഗതാഗതം നിരോധിച്ചു.
അനന്തമായി നീണ്ട റോഡിന്റെ ശോച്യാവസ്ഥയിൽ നിരവധി സന്ദർഭങ്ങളിൽ ജനരോഷവും പ്രതിഷേധങ്ങളും അരങ്ങേറിയതിന് ഒടുവിൽ റോഡിന്റെ അറ്റകുറ്റ പണികൾക്കുള്ള പ്രവർത്തനാനുമതി ലഭിച്ചു. ആയതിനാൽ ഡിസംബർ 1 മുതൽ ഈ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡിലെ ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.




