ന്യൂ ഡൽഹി: 2026 മാർച്ച് 1 മുതൽ രാജ്യത്തെ ട്രെയിൻ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ വലിയ മാറ്റം വരുന്നു. ഇനി ജനറൽ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ യുടിഎസ് (UTS) മൊബൈൽ ആപ്പ് ഉപയോഗിക്കാൻ കഴിയില്ല. പകരം, പുതിയ ‘RailOne’ എന്ന ആപ്പാണ് ഇന്ത്യന്‍ റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ യുടിഎസ് ആപ്പ് ഉപയോഗിക്കുന്നവർ ആശങ്കപ്പെടേണ്ടതില്ല, ആപ്പ് തുറക്കുമ്പോൾ ഒരു പോപ്പ് അപ്പ് സന്ദേശം കാണാം. ഇത് വഴി യാത്രക്കാർക്ക് പുതിയ ആപ്പിലേക്ക് എളുപ്പത്തിൽ മാറാം. പഴയ യുടിഎസ് ആപ്പിലെ ബുക്കിംഗുകളെല്ലാം പുതിയ RailOne ആപ്പിലേക്ക് മാറ്റും. റിസര്‍വ്ഡ്, അണ്റിസര്വ്ഡ്, സബര്‍ബന്‍, പ്ലാറ്റ്ഫോം എന്നിങ്ങനെയുള്ള എല്ലാ ടിക്കറ്റ് സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരികയാണ് പുതിയ ആപ്പിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി യാത്രാനുഭവം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ റെയിൽ വൺ ആപ്പ് സഹായിക്കും.

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?
വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സംഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-









