കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്കിനെ വെല്ലുവിളിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.
സ്വകാര്യ ബസ് പണിമുടക്കുള്ള റൂട്ടുകളില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തുമെന്ന വെല്ലുവിളിയുമായി മന്ത്രി.
അതിന് ആവശ്യത്തിനുള്ള കെ എസ് ആര്‍ ടി സി ബസുകള്‍ ഇന്നലെ രാത്രി തന്നെ കൊച്ചിയില്‍ എത്തിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
സ്വകാര്യ ബസുകള്‍ പണിമുടക്ക് എത്ര കാലം തുടരുമെന്ന് നോക്കട്ടെയെന്ന് പറഞ്ഞ മന്ത്രി, പണി മുടക്കുന്ന ബസുകളുടെ ഫോട്ടോ എടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി. ബസ് സര്‍വീസ് അവശ്യ സര്‍വീസാണ്.
യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ ആരെയും അനുവദിക്കില്ല. യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.




