ഇടുക്കി: കുമളി അതിര്‍ത്തി ചെക്ക്പോസ്റ്റിന് സമീപം ലോറിക്ക് മുകളില്‍ വന്‍മരംവീണ് അപകടം. അപകടത്തെ തുടർന്ന് ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. വാഹനത്തിനുള്ളില്‍ ആളുണ്ടോ എന്നകാര്യം പരിശോധിച്ചുവരികയാണ്. തടിയുമായെത്തിയ ലോറി സ്ഥലത്ത് നിര്‍ത്തിയിട്ടതായിരുന്നു. ഇതിനിടെയാണ് മരംവീണ് അപകടമുണ്ടായത്. ഡ്രൈവിങ് സീറ്റില്‍ ആളുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ലോറിക്കു പുറമേ ബസ്സിനു മുകളിലും മരം പതിച്ചു.
ലോറിയുടെ ഇരിപ്പിടത്തിനു മുകളിൽ മരച്ചില്ലകൾ മൂടിക്കിടക്കുകയാണ്. അതിനാല്‍ ശിഖരങ്ങള്‍ മുറിച്ചുമാറ്റിയേ വാഹനത്തിനകത്ത് ആളുണ്ടോ എന്നത് ഉറപ്പിക്കാനാവൂ. അതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്.






