Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഷൊർണ്ണൂരിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള രണ്ട് തപാലാപ്പീസുകൾ ഓർമ്മയാവുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള രണ്ട് തപാലാപ്പീസുകൾ ഓർമ്മയാകുമ്പോൾ ഷൊർണ്ണൂരിലെ പല തലമുറക്കും ഓർത്തെടുക്കാനുണ്ടാവും പ്രിയപ്പെട്ടവർക്ക് വേണ്ടി എഴുതിയ അനേകം കത്തുകളെ കുറിച്ച്.

100 വർഷങ്ങൾക്ക് മുൻപാണ് കുളപ്പുള്ളി മെറ്റൽ ഇൻഡസ്ട്രീസ് സ്ഥാപനത്തിലെ തൊഴിലാളികൾക്ക് എളുപ്പത്തിൽ കത്തിടപാടുകൾ നടത്തുന്നതിനായി ഇൻ്റസ്ട്രിയുടെ സ്ഥലം പേസ്റ്റാഫീസ് നിർമ്മിക്കാനായി കൈമാറിയത് .

അനുമതി ലഭിച്ചപ്പോൾ നടപടികൾ എളുപ്പത്തിലായി. കുളപ്പുള്ളി ഷെ ാർണ്ണൂർ പാതയിൽ കാടുമൂടി കിടക്കുന്ന സ്ഥലത്തിലാണ് ഒറ്റ മുറി കെട്ടിടം നിലനിൽക്കുന്നത്. കല്യാണ ഫോട്ട് ഷൂട്ട് മുതൽ നിരവധി ചിത്രങ്ങൾ ആളുകൾ മൊബൈലിലും, ക്യാമറയിലും പകർത്തുന്ന സ്ഥലം കൂടിയാണിത്. വർഷങ്ങളായുള്ള കെട്ടിടത്തിൽ മറ്റ് അടിസ്ഥാന സംവിധാനങ്ങൾ ഒന്നുമില്ല. മെറ്റൽ ഇൻഡസ്ട്രീസിലെ ജീവനക്കാർക്ക് പുറമേ സമീപത്തെ ആളുകളും കത്തിടപാടുകൾക്കായി ഈ പോസ്റ്റ് ഓഫീസാക് ഉപയോഗപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് ലയനത്തിൻ്റെ ഭാഗമായി മെറ്റൽ ഇൻഡസ്ട്രീസിന് മുൻപിലെ ഒറ്റ മുറി കെട്ടിടത്തിന് പൂട്ട് വീണത്. അടുത്ത ദിവസം കെട്ടിടം പൊളിച്ചു നീക്കും. പിന്നീട് സ്ഥലം മെറ്റൽ ഇൻഡസ്ട്രീസിൻ്റെ പാർക്കിങ്ങ് ഗ്രൗണ്ടായി ഉപയോഗപ്പെടുത്താനാണ് തീരുമാനം. 50 വർഷത്തിലധികം പഴക്കമുള്ള മറ്റൊരു പോസ്റ്റ് ഓഫീസ് കെട്ടിടം കൂടി ഷൊർണൂരിൽ നിന്നും ഓർമയാകുകയാണ്. പരുത്തിപ്രയിൽ ഒറ്റമുറി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോസ്റ്റ് ഓഫീസ് പരുത്തിപ്രയിൽ നിന്നും അടച്ചതോടെ ഗ്രാമത്തിൻ്റെ മറ്റൊരു സേവനം കൂടി നിലച്ചു.പ്രദേശത്തെ നിരവധി ആളുകൾ കത്തിടപാടുകൾക്കായി പോസ്റ്റ് ഓഫീസിനെ ഉപയോഗപ്പെടുത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ഒറ്റമുറി കെട്ടിടത്തിൽ തന്നെയാണ് പരുത്തിപ്ര പോസ്റ്റ് ഓഫിസിൻ്റെയും പ്രവർത്തനം. ഷൊർണൂരിൻ്റെ ചരിത്രങ്ങളിൽ ഇടം പിടിച്ച പഴമയുടെ 2 പോസ്റ്റ് ഓഫിസുകൾ കെട്ടിടങ്ങളും വൈകാതെ പൊളിച്ചു നീക്കും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer