സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പറക്കുളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരൂർ: മലപ്പുറം താനാളൂരിൽ പാറക്കുളത്തിൽ മീൻപിടിക്കുന്നതിനിടെ കുളത്തില്‍ വീണ് 2 വിദ്യാർത്ഥികൾ മരിച്ചു. താനാളൂർ അയ്യായ റോഡ് സ്വദേശികളായ വെള്ളിയത്ത് സമീറിന്റെ മകൻ അസ്ലഹ് (9), വരിക്കോട്ടിൽ മുനീറിന്റെ മകൻ ഫാദി അമൻ (8) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം.

സ്കൂൾ അവധിയായതിനാൽ താനാളൂർ തൊട്ടിയിൽ കുണ്ടുകുളത്തിൽ ചൂണ്ടയിട്ട് മീൻപിടിക്കാനായി എത്തിയതായിരുന്നു കുട്ടികൾ. മീൻപിടിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും കരയ്ക്കെടുത്ത് തലക്കടത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച അസ്ലഹും, ഫാദി അമനും ഇട്ടിലാക്കൽ എ.എം.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളാണ്. കളിക്കൂട്ടുകാരായ 2 കുരുന്നുകളുടെ അപ്രതീക്ഷിത വിയോഗം താനാളൂർ ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.