Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി. അസം നൗഗാവ് സ്വദേശികളായ വാഹിദുൽ ഇസ്ലാം (30), നിജാമുദീൻ (24) എന്നിവരാണ് പിടിയിലായത്.

റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും ആലുവ പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. അസമിൽ നിന്ന് ആലുവയിലെത്തിയ ശേഷം ട്രെയിനിൽ നിന്ന് ഇറങ്ങി പെരുമ്പാവൂരിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്നതിനിടെയാണ് ചാലയ്ക്കലിൽ വച്ച് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവരുടെ ബാഗിൽ മൂന്ന് സോപ്പുപെട്ടികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ കണ്ടെത്തിയത്.

മയക്കുമരുന്ന് വിൽപ്പന നടത്തിയ ശേഷം അന്നുതന്നെ അസമിലേക്ക് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. ഒരു ബോക്സ് ഹെറോയിൻ 1.20 ലക്ഷം രൂപയ്ക്ക് വിൽക്കുന്നതായും ചെറിയ കുപ്പികളിലാക്കി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്നതായും പൊലീസ് അറിയിച്ചു.

ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. പെരുമ്പാവൂർ എ.എസ്.പി. ഹാർദിക് മീണ, ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ പി.എം. ഷമീർ, എസ്.ഐ. രഞ്ജിത്ത് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix