സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോഴിക്കോട് ജില്ലാ പഞ്ചായത്ത് മൂന്ന് ​പ​തി​റ്റാ​ണ്ടി​ന്റെ​ ​ച​രി​ത്രം​ ​ തിരുത്തി​ ​യു​ഡി​എ​ഫ്, ബ്ലോക്കിൽ ഇളകാതെ ഇടതു കോട്ട

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: 1995ൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് നിലവിൽ വന്നതിന് ശേഷം ആദ്യമായി യു.ഡി.എഫിന് ഭരണം. മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആകെയുള്ള 28 സീറ്റിൽ 15 സീറ്റും നേടിയാണ് യു.ഡി.എഫ് വിജയക്കൊടി പാറിച്ചത്. കോൺഗ്രസ് എട്ട് സീറ്റുകൾ നേടി കരുത്തുകാട്ടി.

മുസ്ലിംലീഗ് ആറ് സീറ്റുകൾ നേടിയപ്പോൾ അഴിയൂർ സീറ്റ് ആർ.എം.പി.ഐ പിടിച്ചെടുത്തു. എൽ.ഡി.എഫിന് 13 സീറ്റ് മാത്രമാണ് നേടാനായത്. സി.പി.എം 12 സീറ്റ് നേടിയപ്പോൾ സി.പി.ഐ ഒരു സീറ്റ് നേടി. 2020ൽ 27 സീറ്റിൽ 18 സീറ്റുകളോടെയായിരുന്നു എൽ.ഡി.എഫിന്റെ മുന്നേറ്റം. സി.പി.എം 14 സീറ്റുകൾ നേടിയപ്പോൾ സി.പി.ഐയും ആർ.ജെ.ഡിയും രണ്ട് വീതം സീറ്റുകൾ നേടിയിരുന്നു. യു.ഡി.എഫിൽ കോൺഗ്രസ് അഞ്ചും ലീഗിന് നാലുമടക്കം ഒമ്പത് സീറ്റ് മാത്രമായിരുന്നു ലഭിച്ചത്. കോടഞ്ചേരി ഡിവിഷനിൽ നിന്ന് ജയിച്ച കെ.പി.സി.സി അംഗവും മഹിളാ കോൺഗ്രസ് നേതാവും മുൻ ജില്ലാ പഞ്ചായത്തംഗവുമായ മില്ലി മോഹൻ കൊട്ടാരത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവാൻ സാദ്ധ്യത.

യു.ഡി.എഫ് തരംഗത്തിലും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഇടത് ആധിപത്യം. 12ൽ എട്ടും നേടിയാണ് കുത്തക ഉറപ്പിച്ചത്. കഴിഞ്ഞ തവണ 10 ബ്ലോക്കുകൾ ഇടതുപക്ഷത്തായിരുന്നു. കൊടുവള്ളി, കുന്ദമംഗലം ബ്ലോക്കുകൾ നിലനിർത്തിയ യു.ഡി.എഫ് ബാലുശ്ശേരി, പേരാമ്പ്ര ബ്ലോക്കുകളിൽ സീറ്റുകളുടെ എണ്ണത്തിൽ എൽ.ഡി.എഫിനൊപ്പമെത്തി. രണ്ട് സ്ഥലത്തും നറുക്കെടുപ്പിലൂടെയാവും ഭരണം തീരുമാനിക്കുക. ചേളന്നൂർ, കോഴിക്കോട്, കുന്നുമ്മൽ, മേലടി, പന്തലായനി, തോടന്നൂർ, തൂണേരി, വടകര ബ്ലോക്കുകളാണ് ഇടതുപക്ഷം നില നിർത്തിയത്.

ബ്ലോക്ക് സീറ്റ് എൽ.ഡി.എഫ് യു.ഡി.എഫ് മറ്റുള്ളവർ

പേരാമ്പ്ര- 14- 07- 07- 00ബാലുശ്ശേരി- 16- 08- 08- 00ചേളന്നൂർ- 15- 10- 04- 01കോഴിക്കോട്- 14- 10- 04- 00കുന്നുമ്മൽ- 14- 08- 06- 00മേലടി- 14- 07- 06- 01പന്തലായനി- 14- 08- 06- 00തോടന്നൂർ- 14- 07- 06- 01തൂണേരി- 15- 08- 07- 00വടകര- 14- 07- 04- 03കൊടുവള്ളി- 19- 01- 18- 00കുന്ദമംഗലം- 20- 04- 15- 01

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.