സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്മാര്‍ട്ടും സുരക്ഷിതവുമായി ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ക്കായി ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ‘ഈസി’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൊബൈല്‍, ഇന്‍റര്‍നെറ്റ് ബാങ്കിങുകളിലായി സ്മാര്‍ട്ടും ലളിതവുമായ വ്യക്തിഗത സംവിധാനം ലഭ്യമാക്കുന്ന ഇരുന്നൂറിലേറെ സവിശേഷതകള്‍

കൊച്ചി: ഡിജിറ്റല്‍ ഫസ്റ്റ് രീതികളെ കൂടുതല്‍ ശക്തമാക്കിക്കൊണ്ട് ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് കൂടുതല്‍ മെച്ചപ്പെടുത്തിയ മൊബൈല്‍, ഇന്‍റര്‍നെറ്റ് ബാങ്കിങ് സംവിധാനമായ ഉജ്ജീവന്‍ ‘ഈസി’ (ഇ ഇസഡ് വൈ) അവതരിപ്പിച്ചു. ചെറുകിട ഉപഭോക്താക്കള്‍ക്കു വേണ്ടിയുള്ള ഉജ്ജീവന്‍ ഈസി ഏകീകൃതവും സുരക്ഷിതവുമായ ബാങ്കിങ് അനുഭവങ്ങളാണ് ലഭ്യമാക്കുക. മൊബൈല്‍, വെബ് ചാനലുകളിലൂടെ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, ഗുജറാത്തി, മറാത്തി, ബംഗാളി, ഒഡിയ, പഞ്ചാബി, തമിഴ് എന്നീ ഒന്‍പതു ഭാഷകളില്‍ ഇതു ലഭിക്കും.

ഇരുന്നൂറിലേറെ ബാങ്കിങ് സവിശേഷതകളാവും ഈ സംവിധാനത്തിലൂടെ ലഭിക്കുക. ഇതില്‍ തൊണ്ണൂറിലേറെയും പുതിയ സൗകര്യങ്ങളുമാണ്. സേവിങ്സ്, പെയ്മെന്‍റ്സ്, വായ്പകള്‍, നിക്ഷേപങ്ങള്‍ തുടങ്ങിയവയില്‍ കൂടുതല്‍ ആഴത്തിലുള്ള സേവനങ്ങളുമായി ദൈനംദിന ബാങ്കിങ് കൂടുതല്‍ ലളിതമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

പുതുതലമുറ രീതിയില്‍ വികസിപ്പിച്ചിട്ടുള്ള ഉജ്ജീവന്‍ ഈസി കൂടുതല്‍ വേഗത ലഭ്യമാക്കുകയും സേവനങ്ങള്‍ വിപുലമാക്കുകയും പുതിയ സേവനങ്ങള്‍ അവതരിപ്പിക്കാന്‍ ബാങ്കിനെ പര്യാപ്തമാക്കുകയും ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന ആവശ്യങ്ങളോട് കൂടുതല്‍ ഫലപ്രദമായി പ്രതികരിക്കാന്‍ അവസരമൊരുക്കുയും ചെയ്യും.

അക്കൗണ്ട് മാനേജ്മെന്‍റ്, ഫണ്ട് കൈമാറ്റം, സ്ഥിര നിക്ഷേപങ്ങളും റിക്കറിങ് നിക്ഷേപങ്ങളും, ബില്‍ അടക്കല്‍, ഡെബിറ്റ് കാര്‍ഡ് കൈകാര്യം ചെയ്യല്‍, ജിഎസ്ടി അടക്കല്‍, ഡീമാറ്റും എന്‍പിഎസും അടക്കമുള്ള നിക്ഷേപ സേവനങ്ങള്‍ തുടങ്ങിയവ ഒരൊറ്റ സംവിധാനത്തിലൂടെ കൈകാര്യം ചെയ്യാൻ സാധിക്കും. നിലവിലുള്ള സേവനങ്ങള്‍ക്കു പുറമെ വായ്പ സേവനങ്ങളും ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. സ്മാര്‍ട്ട് സ്റ്റേറ്റ്മെന്‍റുകള്‍, പുതിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍, ഉപഭോക്താക്കളുമായി വ്യക്തിഗത ഇടപെടലുകള്‍ തുടങ്ങിയവ കൂടിയുള്ളത് ഉപഭോക്തൃ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നു. ഇതിലൂടെ സമഗ്രവും സമ്പൂര്‍ണവുമായി ബാങ്കിങ് അനുഭവങ്ങളും ലഭിക്കും.

ഡിജിറ്റല്‍ സാക്ഷരതയുടെ കാര്യത്തില്‍ വിവിധ തട്ടുകളില്‍ നില്‍ക്കുന്ന ഉപഭോക്താക്കളെയെല്ലാം ഉള്‍പ്പെടുത്തുന്ന വിധത്തില്‍ എല്ലാവര്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയാണ് ഇതു രൂപകല്‍പന ചെയ്തിരിക്കുന്നത്. ആധുനിക സുരക്ഷാ സംവിധാനമായ എഡികെ ഉള്‍പ്പെടുത്തുക വഴി ഇതിന്‍റെ സുരക്ഷയും കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പുകള്‍, ഡിവൈസ് തലത്തിലെ വെല്ലുവിളികള്‍, സൈബര്‍ വെല്ലുവിളികള്‍ എന്നിവയ്ക്കെതിരെയും സുരക്ഷ നല്‍കും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.