സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അള്‍ട്രാവയലറ്റിന്‍റെ കേരളത്തിലെ രണ്ടാമത് എക്സ്പീരിയന്‍സ് സെന്‍റര്‍ തിരുവനന്തപുരത്ത് ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ډ തിരുവനന്തപുരത്ത് പുതുതായി ആരംഭിച്ച യുവി സ്പേസ് സ്റ്റേഷനില്‍ എക്സ്-47 ക്രോസ്ഓവര്‍, എഫ്77എസ് സീരീസ് ബൈക്കുകള്‍ ലഭ്യമാണ്.

ډ തിരുവനന്തപുരത്ത് യുവി സ്പേസ് സ്റ്റേഷന്‍ ആരംഭിച്ചതോടെ അള്‍ട്രാവയലറ്റിന്‍റെ സാന്നിധ്യം രാജ്യത്തുടനീളം 35 നഗരങ്ങളിലേക്ക് വ്യാപിച്ച് ഇന്ത്യയിലുടനീളമുള്ള സ്വാധീനം കൂടുതല്‍ ശക്തമാക്കുന്നു.

ډ ഉപഭോക്തൃ സേവനം: ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡിനെക്കുറിച്ച് നേരിട്ടറിയാനും അവരുടെ എല്ലാ ആവശ്യങ്ങളും ഒരിടത്ത് ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.

ډ വ്യക്തിഗത ടെസ്റ്റ് റൈഡുകളും സര്‍വീസും: ഇവിടെ ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിനനുസരിച്ചുള്ള ടെസ്റ്റ് റൈഡുകള്‍, പ്രത്യേക സര്‍വ്വീസ് സഹായം, ഒറിജിനല്‍ സ്പെയര്‍ പാര്‍ട്സുകള്‍ എന്നിവ ലഭ്യമാണ്.

തിരുവനന്തപുരം: രാജ്യത്ത വളര്‍ന്നുവരുന്ന മൊബിലിറ്റി വിപണികളിലുടനീളം സാന്നിധ്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായി അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് തിരുവനന്തപുരത്ത് പുതിയ യുവി സ്പേസ് സ്റ്റേഷന്‍ ആരംഭിച്ചു. കമ്പനിയുടെ റീട്ടെയില്‍, സര്‍വീസ് ശൃംഖല വിപുലീകരണത്തിന്‍റെ നിര്‍ണ്ണായക ചുവടുവെപ്പാണിത്. അടുത്തിടെ കമ്പനി കൈവരിച്ച ഉല്‍പ്പന്ന-സാങ്കേതിക നേട്ടങ്ങളെ തുടര്‍ന്നാണ് ഈ വിപുലീകരണം. എക്സ്-47 ക്രോസ്ഓവര്‍, യുവി ക്രോസ്ഫേഡ് കാര്‍ബണ്‍ ഫൈബര്‍ ഹെല്‍മറ്റ്, കൂടാതെ കമ്പനി പുതുതായി അവതരിപ്പിച്ച ‘ബാറ്ററി ഫ്ളെക്സ്’ (ബാസ്) പ്ലാറ്റ്ഫോം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. മികച്ച പെര്‍ഫോമന്‍സ് നല്‍കുന്ന ഒരു സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹനങ്ങളുടെ സംയോജിത ശൃംഖല കെട്ടിപ്പടുക്കുന്നതില്‍ അള്‍ട്രാവയലറ്റ് നല്‍കുന്ന മുന്‍ഗണനയെ കൂടുതല്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ ഈ പുതിയ കേന്ദ്രത്തിലൂടെ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും കമ്പനിയുടെ സാന്നിധ്യം രാജ്യത്തുടനീളം ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്.

ഡീലര്‍ പങ്കാളിയായ പോപ്പുലര്‍ റീട്ടെയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് തിരുവനന്തപുരത്തെ പുതിയ യുവി സ്പേസ് സ്റ്റേഷന്‍ ആരംഭിച്ചത്. ഇതിലൂടെ അള്‍ട്രാവയലറ്റിന്‍റെ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകളായ എക്സ്-47 ക്രോസ്ഓവര്‍, എഫ്77എസ് എന്നിവ അടുത്തറിയാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. ടെസ്റ്റ് റൈഡ്, വില്‍പന, സര്‍വ്വീസ്, അനുബന്ധ ആക്സസറികള്‍ എന്നിവ ഒരു സ്ഥലത്ത് ലഭിക്കുന്നതിനൊപ്പം മികച്ച അനുഭവവും നല്‍കുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എക്സ്പീരിയന്‍സ് സെന്‍ററില്‍ കമ്പനിയുടെ ഉയര്‍ന്ന പ്രകടന ശേഷിയുള്ള മോട്ടോര്‍സൈക്കിളുകളായ എക്സ്-47യും എഫ്77എസും പ്രദര്‍ശിപ്പിക്കും. 40.2 എച്ച്പി കരുത്തും 100 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഈ വാഹനത്തിന് വെറും 2.8 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. 10.3 കെഡബ്ല്യുഎച്ച് ബാറ്ററിയുമായി എത്തുന്ന ഈ ബൈക്കുകള്‍ ഒരൊറ്റ ചാര്‍ജില്‍ 323 കിലോമീറ്റര്‍ ഐഡിസി റേഞ്ച് നല്‍കുന്നു.

ടെക്നോപാര്‍ക്ക്, പുരോഗമന രീതിയെ കാണിക്കുന്ന മോട്ടോര്‍സൈക്ലിംഗ് കമ്മ്യൂണിറ്റി തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് കേരളത്തിന്‍റെ ഐടി തലസ്ഥാനമായി കണക്കാക്കുന്ന തിരുവനന്തപുരത്ത് കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ കേന്ദ്രമായ ഈ യുവി സ്പേസ് സ്റ്റേഷന്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അള്‍ട്രാവയലറ്റ് സിഇഒയും സഹസ്ഥാപകനുമായ നാരായണ്‍ സുബ്രഹ്മണ്യം പറഞ്ഞു.

സംസ്ഥാനത്തെ തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണിത്. വാഹനങ്ങളിലെ പെര്‍ഫോമന്‍സ്, സാങ്കേതികവിദ്യ, ഡിസൈന്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കളെയാണ് ഇത് ലക്ഷ്യമിടുന്നത്. ഈ വിപുലീകരണത്തിലൂടെ വില്‍പ്പന, സര്‍വീസ്, ഉടമസ്ഥാവകാശം എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ എഞ്ചിനീയറിംഗ് അധിഷ്ഠിത മോട്ടോര്‍സൈക്കിളുകള്‍ അനുഭവിക്കാന്‍ കഴിയുന്ന ശക്തമായ സംയോജിത ശൃംഖല കെട്ടിപ്പടുക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലുടനീളം ലോകോത്തര നിലവാരത്തിലുള്ള വാഹന അനുഭവം നല്‍കിക്കൊണ്ട് അള്‍ട്രാവയലറ്റ് അടുത്ത തലമുറയിലെ പെര്‍ഫോമന്‍സ് മൊബിലിറ്റിയെ പിന്തുണയ്ക്കുന്ന ഭാവിയ്ക്ക് സജ്ജമായ ഉന്നത നിലവാരമുള്ള ശൃംഖല നിര്‍മ്മിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അള്‍ട്രാവയലറ്റിന്‍റെ എഞ്ചിനീയറിംഗ് മികവിലും പ്ലാറ്റ്ഫോം അധിഷ്ഠിത നവീകരണവും അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് എക്സ്-47 ക്രോസ്ഓവര്‍. ഈ വിഭാഗത്തില്‍ റഡാര്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്ന ലോകത്തെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളും ഇതാണ്. പെര്‍ഫോമന്‍സ് ഇലക്ട്രിക് ബൈക്കുകളുടെ രൂപകല്‍പ്പനയിലും അവ നല്‍കുന്ന അനുഭവത്തിലും നിര്‍ണ്ണായകമായ ഒരു മാറ്റമാണ് ഇത് സൃഷ്ടിക്കുന്നത്. റൈഡര്‍മാര്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന 5-ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, മൂന്ന് റൈഡ് മോഡുകള്‍, ലോംഗ്-ട്രാവല്‍ സസ്പെന്‍ഷന്‍ കൂടാതെ ഈ രംഗത്ത് ആദ്യമായി അവതരിപ്പിക്കുന്ന റേഡിയല്‍ ഓള്‍ ടെറൈന്‍ ടയറുകള്‍ എന്നിവ ഈ മോട്ടോര്‍സൈക്കിളിന്‍റെ സവിശേഷതകളാണ്. ഏത് തരം റോഡുകളിലും ആത്മവിശ്വാസത്തോടെയും സ്ഥിരതയോടെയും ഓടിക്കാന്‍ ഇത് സഹായിക്കുന്നു.

അള്‍ട്രാവയലറ്റിന്‍റെ യുവി റഡാര്‍ ഇന്‍റലിജന്‍സിലൂടെയാണ് അതിനൂതനമായ സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 77 ഗിഗാഹെര്‍ട്സ് റിയര്‍ റഡാറും യുവി ഹൈപ്പര്‍സെന്‍സ് അഡ്വാന്‍സ്ഡ് റൈഡര്‍ അസിസ്റ്റന്‍സ് സിസ്റ്റവും ചേര്‍ന്ന് ബ്ലൈന്‍ഡ്-സ്പോട്ട് മോണിറ്ററിംഗ്, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ഓവര്‍ടേക്ക് അലേര്‍ട്ടുകള്‍, പിന്നില്‍ നിന്നുള്ള കൂട്ടിയിടി മുന്നറിയിപ്പുകള്‍ തുടങ്ങിയവ ലഭ്യമാക്കുന്നു. കൂടാതെ അള്‍ട്രാവയലറ്റ് സ്വന്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പവര്‍-ഡെന്‍സിറ്റിയുള്ള എയര്‍-കൂള്‍ഡ് ഓണ്‍ബോര്‍ഡ് ചാര്‍ജര്‍, പാരലല്‍ ബൂസ്റ്റ് ചാര്‍ജിംഗ്, ഇന്‍ബില്‍റ്റ് ഡാഷ്ക്യാം സിസ്റ്റം എന്നിവയും എക്സ്-47-ല്‍ ഉണ്ട്. എഞ്ചിനീയറിംഗ് അധിഷ്ഠിതമായ ഈ സമീപനത്തിന് ഓട്ടോമോട്ടീവ് രംഗത്ത് വലിയ അംഗീകാരമാണ് ലഭിക്കുന്നത്. ‘ഇവി മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍’ പോലുള്ള പ്രമുഖ ഓട്ടോമോട്ടീവ് അവാര്‍ഡുകളും ഇതിനകം ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ആഗോള നിലവാരത്തിലുള്ള ഇലക്ട്രിക് മൊബിലിറ്റി നിര്‍മ്മിക്കാനുള്ള അള്‍ട്രാവയലറ്റിന്‍റെ ലക്ഷ്യത്തെയാണ് ഇത് കാണിക്കുന്നത്.

അത്യാധുനിക ഇലക്ട്രിക് മൊബിലിറ്റിയെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ അള്‍ട്രാവയലറ്റ് അടുത്തിടെ ‘ബാറ്ററി ഫ്ളെക്സ്’ (ബാസ്) സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്. പെര്‍ഫോമന്‍സ് ഇലക്ട്രിക് ബൈക്കുകള്‍ വാങ്ങുന്നതിനുള്ള പ്രാരംഭ ചെലവ് കുറയ്ക്കുകയും ബാറ്ററി ഉപയോഗത്തിലും സ്വന്തമാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അനായാസം ആക്കാനുമാണ് ഈ ഫ്ളെക്സിബിള്‍ മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ പുതിയ പദ്ധതിയിലൂടെ 1,49,000 രൂപ എന്ന പ്രാരംഭ വിലയില്‍ ഉപഭോക്താക്കള്‍ക്ക് അള്‍ട്രാവയലറ്റ് എക്സ്-47 സ്വന്തമാക്കാം. ബാറ്ററിക്കായി മാസം വെറും 2499 രൂപ മുതല്‍ ആരംഭിക്കുന്ന വരിസംഖ്യ നല്‍കിയാല്‍ മതി. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വേഗത്തിലാക്കാനുള്ള അള്‍ട്രാവയലറ്റ് വാഹനങ്ങളുടെ സംയോജിത ശൃംഖല അധിഷ്ഠിത നീക്കങ്ങള്‍ക്ക് ഈ സംരംഭം കൂടുതല്‍ കരുത്തുപകരുന്നു.

തിരുവനന്തപുരത്തെ അള്‍ട്രാവയലറ്റ് സ്പേസ് സ്റ്റേഷന്‍റെ വിലാസം: തേജസ് പ്ലാസ, ടിസി49/459/1, വെളളായണി ജംഗ്ഷന്‍, നേമം, തിരുവനന്തപുരം – 695020.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.