കുവൈത്ത് സിറ്റി: കുവെെത്തിൽ ചൂട് വർധിക്കുന്നു. രാജ്യത്ത് ഈ വാരാന്ത്യത്തിൽ അസാധാരണമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. ശനിയാഴ്ച 48 ഡിഗ്രി സെൽഷ്യസാണ് ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നത്, കുറഞ്ഞത് 34 ഡിഗ്രി സെൽഷ്യസ്.
പകൽ സമയങ്ങളിൽ അതിതീവ്ര ചൂടും, രാത്രിയിൽ പോലും ചൂടുള്ള കാലാവസ്ഥയും ആയിരിക്കുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ വരണ്ടതും അതീവ ചൂടുള്ളതുമായ വായുപ്രവാഹം രൂപപ്പെടുന്നുണ്ട്.
വടക്കുപടിഞ്ഞാറ് ദിശയിൽ നിന്നുള്ള നേർതോ മിതമായതോ ആയ കാറ്റ് തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റായി വീശാനും കടൽക്ഷോഭം രൂപപ്പെടാനുമുള്ള സാധ്യതയെപ്പറ്റിയും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.






