ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള നടപടികളിൽ പുതിയ മുന്നേറ്റം. യുഎസ് പ്രതിനിധി സംഘം ജൂൺ 1 മുതൽ 4 വരെ ഇന്ത്യ സന്ദർശിച്ച് ഇടക്കാല വ്യാപാര കരാർ ഉൾപ്പെടെയുള്ള വ്യാപാര വിഷയങ്ങളിൽ ചർച്ചകൾ നടത്തും.
അമേരിക്കൻ ചീഫ് നെഗോഷിയേറ്ററുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമായി ഇടക്കാല കരാറിന്റെ അന്തിമരൂപം രൂപപ്പെടുത്തുന്നതിനും, വിപണികളിലേക്കുള്ള പ്രവേശനം, കസ്റ്റംസ്-വ്യാപാര സൗകര്യങ്ങൾ, നിക്ഷേപ പ്രോത്സാഹനം, സാമ്പത്തിക സുരക്ഷാ സഹകരണം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ രണ്ട് രാജ്യങ്ങൾ തമ്മിൽ സമവായത്തിലേക്ക് എത്തുന്നതിനുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
ഇത് മുൻപ്, ഫെബ്രുവരി 7-ന് ഇന്ത്യയും അമേരിക്കയും ഇടക്കാല വ്യാപാര കരാറിന്റെ രൂപരേഖയും സമഗ്ര ഉഭയകക്ഷി വ്യാപാര കരാറിലേക്കുള്ള പ്രതിബദ്ധതയും പ്രഖ്യാപിച്ചിരുന്നു. 2026 ഏപ്രിൽ 20-23 തീയതികളിൽ ഇന്ത്യയുടെ പ്രതിനിധി സംഘം അമേരിക്ക സന്ദർശിച്ച് നേരിട്ടുള്ള ചർച്ചകൾ നടത്തിയിരുന്നു. യുഎസ് പ്രതിനിധി സംഘത്തിന്റെ ഇന്ത്യ സന്ദർശനവും അതിന്റെ തുടർച്ചയായി കണക്കാക്കപ്പെടുന്നു.






