സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം; കാണാതായ 67 പേര്‍ മരിച്ചതായി പ്രഖ്യാപിച്ച് കേന്ദ്രം

ഡറാഡൂണ്‍: ഉത്തരാഖണ്ഡ് ധരാലിയിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ 67 പേരെ മരിച്ചതായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദുരന്തമുണ്ടായി 52 ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. സാധാരണയായി ഒരാളെ കാണാതായാല്‍ ഏഴ് വര്‍ഷത്തിനുശേഷം മാത്രമാണ് നിയമപരമായി മരിച്ചതായി പ്രഖ്യാപിക്കാറുള്ളത്. എന്നാല്‍ ദുരന്തത്തിന്റെ വ്യാപ്തിയും ബന്ധുക്കളുടെ പ്രത്യേക അഭ്യര്‍ത്ഥനയും പരിഗണിച്ച് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഈ നിയമപരമായ നിബന്ധന ഒഴിവാക്കാന്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പ്രത്യേക അനുമതി നല്‍കുകയായിരുന്നു.

ഈ നടപടിക്ക് പിന്നിലെ പ്രധാന ലക്ഷ്യം, കാണാതായവരുടെ ബന്ധുക്കള്‍ക്ക് അടിയന്തര സഹായധനം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുക എന്നതാണ്. മരിച്ചതായി പ്രഖ്യാപിക്കുന്നതോടെ, ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് തുക, സര്‍ക്കാര്‍ സഹായങ്ങള്‍, മറ്റ് നിയമപരമായ ആനുകൂല്യങ്ങള്‍ എന്നിവ വേഗത്തില്‍ ലഭിക്കാന്‍ ഇത് വഴിയൊരുക്കും. നിലവില്‍, പ്രളയത്തില്‍ കാണാതായവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ജില്ലാ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തുകയും ജില്ലാ മജിസ്ട്രേറ്റ് അപ്പീല്‍ അധികാരിയായി പ്രവര്‍ത്തിക്കുകയും ചെയ്യും.

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement