Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൈഭവ് സൂര്യവന്‍ഷി ഇന്ത്യന്‍ ടീമിലേക്ക്; അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീം ഉടന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: കൗമാരതാരം വൈഭവ് സൂര്യവന്‍ഷി അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിൽ ഇടംപിടിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഐപിഎല്ലിന് ശേഷമുള്ള പരമ്പരയ്ക്കായുള്ള ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ ബിസിസിഐ പരിഗണിക്കുന്നതായി സൂചന. ഇതോടെ ടീമിലെ നിലവിലെ ഓപ്പണിംഗ് കോമ്പിനേഷനിൽ മാറ്റമുണ്ടാകുമോയെന്നതാണ് ക്രിക്കറ്റ് ലോകത്തിന്റെ ചർച്ചാവിഷയം.

വൈഭവ് ടീമിലെത്തിയാൽ ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും തമ്മിൽ ഒരാൾക്ക് സ്ഥാനം നഷ്ടമാകാൻ സാധ്യതയുണ്ട്. ഇരുവരെയും നിലനിർത്തിയാൽ മധ്യനിരയിൽ വലിയ മാറ്റങ്ങൾ അനിവാര്യമാകും. ലോകകപ്പിൽ തുടർച്ചയായ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ പുറത്തിരുത്തുക പ്രായോഗികമല്ലെന്ന വിലയിരുത്തലുണ്ട്.

ഐപിഎല്ലിൽ സെഞ്ച്വറിയോടെ തന്റെ ഫോം വീണ്ടും തെളിയിച്ച സഞ്ജുവിനൊപ്പം ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവരാണ് മധ്യനിരയിൽ. എന്നാൽ ഐപിഎല്ലിൽ ചില താരങ്ങളുടെ പ്രകടനം പ്രതീക്ഷിച്ചതുപോലെ ആയിട്ടില്ലെന്നതിനാൽ സെലക്ടർമാർക്ക് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യമുണ്ടെന്നാണ് സൂചന. ആവശ്യമെങ്കിൽ സൂര്യകുമാർ യാദവിനെയും പുറത്തിരുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പതിനഞ്ചുകാരനായ വൈഭവ് ടീമിലെത്തുകയാണെങ്കിൽ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര താരമെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർന്നേക്കും. പതിനാറാം വയസ്സിലായിരുന്നു സച്ചിന്റെ അരങ്ങേറ്റം.

ഐപിഎല്ലിൽ വൈഭവ് കാഴ്ചവെക്കുന്ന പ്രകടനങ്ങൾ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ബെംഗളൂരുവിനെതിരെ 26 പന്തിൽ 78 റൺസും ചെന്നൈക്കെതിരെ 17 പന്തിൽ 52 റൺസും നേടി. മുംബൈക്കെതിരെ 14 പന്തിൽ 39 റൺസ് നേടിയതോടൊപ്പം ജസ്പ്രീത് ബുമ്രയുടെ ആദ്യ പന്ത് സിക്‌സർ പറത്തിയും താരം ശ്രദ്ധ പിടിച്ചുപറ്റി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix