Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

’21-ാം വയസ്സിൽ വൈഭവ് സൂര്യവംശി വിരമിച്ചേക്കും’; പ്രവചനവുമായി ഇംഗ്ലീഷ് ഇതിഹാസങ്ങള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലണ്ടൻ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി 15കാരൻ വൈഭവ് സൂര്യവംശി പുറത്തെടുക്കുന്ന വെടിക്കെട്ട് ബാറ്റിംഗ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. എന്നാൽ വൈഭവിന്റെ ഭാവിയെക്കുറിച്ച് മുൻ ഇംഗ്ലണ്ട് താരങ്ങൾ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. ഇതേ രീതിയിൽ മുന്നേറുകയാണെങ്കിൽ 21 വയസാകുമ്പോഴേക്കും വൈഭവ് ക്രിക്കറ്റിൽ നിന്ന് മടുത്ത് കളി നിർത്താൻ പോലും സാധ്യതയുണ്ടെന്നായിരുന്നു മുൻ ഇംഗ്ലണ്ട് നായകരായ മൈക്കൽ വോൺ, അലസ്റ്റർ കുക്ക് എന്നിവരും മുൻ താരങ്ങളായ ഫിൽ ടഫ്‌നൽ, ഡേവിഡ് ലോയ്ഡ് എന്നിവരും അഭിപ്രായപ്പെട്ടത്.

ക്രിക്കറ്റ് ചർച്ചാ പരിപാടിക്കിടെ വൈഭവിന്റെ അതിവേഗ മുന്നേറ്റത്തെക്കുറിച്ചാണ് താരങ്ങൾ സംസാരിച്ചത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി ക്രിസ് ഗെയിലിന്റെ പേരിലാണെങ്കിലും വളരെ ചെറുപ്പത്തിൽ തന്നെ വൈഭവ് അതിനോട് അടുത്ത പ്രകടനം നടത്തിയതായി മൈക്കൽ വോൺ ചൂണ്ടിക്കാട്ടി. ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരത്തിന്റെ റെക്കോർഡിനും വൈഭവ് അടുത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച സിക്സർ ഹിറ്റർമാരിൽ ഒരാളാണ് വൈഭവെന്ന് അലസ്റ്റർ കുക്കും വിലയിരുത്തി.

ഇതിനിടെയാണ് മുൻ സ്പിന്നറായ ഫിൽ ടഫ്‌നൽ രസകരമായ പ്രവചനം നടത്തിയത്. ഇതേ വേഗത്തിലാണ് വളർച്ചയെങ്കിൽ 21 വയസാകുമ്പോഴേക്കും വൈഭവ് ‘ബേൺ ഔട്ട്’ ആയി ക്രിക്കറ്റ് മതിയെന്ന നിലയിലേക്ക് എത്താമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അതിനെ പിന്തുണച്ച് മൈക്കൽ വോൺ പറഞ്ഞത്, അപ്പോഴേക്കും വൈഭവിന്റെ കൈയിൽ ആവശ്യത്തിന് പണമുണ്ടാകുമെന്നും അതിനാൽ സമാധാനമായി വിരമിക്കാനും സാധ്യതയുണ്ടെന്നുമായിരുന്നു.

അതേസമയം, വൈഭവിന്റെ കഴിവിനെ വോൺ ശക്തമായി പ്രശംസിക്കുകയും ഇന്ത്യയുടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. രാജസ്ഥാൻ റോയൽസിനായി ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് വൈഭവ് നടത്തുന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ അതിവേഗ സെഞ്ചുറി നേടിയതോടെയാണ് താരം രാജ്യവ്യാപക ശ്രദ്ധ നേടിയത്.

Recent News

Advertisement
WhiteswanTV Footer