മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി വെടിക്കെട്ട് തീര്‍ക്കുന്ന വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയര്‍ ടീമിലേക്ക്. ജൂണില്‍ നടക്കാനിരിക്കുന്ന ഇന്ത്യൻ ടീമിന്‍റെ അയർലൻഡ് പര്യടനത്തിൽ വൈഭവിനെ ടീമില്‍ ഉൾപ്പെടുത്തിയേക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചാൽ, ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവിന് സ്വന്തമാകും. ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിന് വേണ്ടി 5 ഇന്നിംഗ്‌സുകളിൽ നിന്ന് 200 റൺസാണ് വൈഭവ് ഇതുവരെ നേടിയിട്ടുണ്ട്. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡും വൈഭാവിന്റെ പേരിലാണ്. കഴിഞ്ഞ ഐപിഎൽ സീസണിലാണ് വൈഭവ് അരങ്ങേറ്റം കുറിച്ചത്.




