ന്യൂയോർക്ക്: മരിച്ചതിനു ശേഷം സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങി അമേരിക്കൻ നടനായ വാൽ കിൽമർ. നിർമിതബുദ്ധിയുടെ (എ.ഐ.) സഹായത്തോടെയാണ് കിൽമറുടെ തിരിച്ചു വരവ്.കോർട്ടേ വൂർഹീസ് സംവിധാനം ചെയ്യുന്ന ‘അസ് ഡീപ്പ് അസ് ദ ഗ്രേവ്’ എന്ന സിനിമയിലാണ് കിൽമർ എത്തുന്നത്.
മരിക്കുന്നതിന് അഞ്ചുവർഷം മുൻപ് തന്നെ ഈ സിനിമയിൽ അഭിനയിക്കാനുള്ള കരാറിൽ കിൽമർ ഒപ്പുവെച്ചിരുന്നു. പക്ഷേ, തൊണ്ടയിലെ അർബുദത്തിന്റെ ചികിത്സയെ തുടർന്ന് സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല . 2025 ഏപ്രിലിൽ 65-ാം വയസ്സിലാണ് കിൽമർ മരണപ്പെടുന്നത് .
എന്നാൽ, ‘അസ് ഡീപ്പ് അസ് ദ ഗ്രേവി’ലെ ഈ കഥാപാത്രത്തിന് വേണ്ടി മറ്റൊരു നടനെ പരിഗണിക്കാൻ സംവിധായകൻ തയാറായിരുന്നില്ല . അതോടെയാണ് കിർമറുടെ കുടുംബത്തിന്റെ സമ്മതത്തോടെ എ.ഐ. ഉപയോഗിച്ച് അദ്ദേഹത്തിന്റെ ഡിജിറ്റൽ പതിപ്പുണ്ടാക്കി അഭിനയിപ്പിക്കാൻ തീരുമാനിച്ചത്.






