Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വന്ദേ ഭാരതം പദ്ധതി: അംബാസഡറും അവതാരകനുമായി നടൻ രാജീവ് ഖണ്ഡേൽവാൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: രാജ്യത്തിൻ്റെ താഴെത്തട്ടിലുള്ള സംരംഭകരേയും നൂതന ആശയങ്ങളുള്ളവരേയും കണ്ടെത്തുന്നതിനായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടക്കം കുറിച്ച ദേശീയ സംരംഭകത്വ പദ്ധതിയായ വന്ദേ ഭാരതം പരിപാടിയുടെ അംബാസഡറും അവതാരകനുമായി പ്രശസ്ത നടനും ടെലിവിഷൻ അവതാരകനുമായ രാജീവ് ഖണ്ഡേൽവാളിനെ പ്രഖ്യാപിച്ചു.

രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഗ്രാമീണ തദ്ദേശീയരെ മുന്നോട്ട് കൊണ്ടുവരാൻ രാജീവ് ഖണ്ഡേൽവാൾ ഒപ്പമുണ്ടാകും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗ്രാൻഡ് ഫിനാലെ വരെയുള്ള പ്രധാന ഘട്ടങ്ങൾ അദ്ദേഹം നിയന്ത്രിക്കും.

പരമ്പരാഗത സ്റ്റാർട്ടപ്പ് ഹബ്ബുകൾക്ക് പുറത്തുള്ള ചെറുകിട പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും പ്രതിഭകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 800-ലധികം ജില്ലകളിൽ വന്ദേ ഭാരതം പദ്ധതിയിലൂടെ പ്രതിഭകളെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. വിവിധ ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അവസാന റൗണ്ടിലേക്ക് 75 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കും. പദ്ധതിയിലേക്കുള്ള അപേക്ഷകൾ ജൂൺ 24 മുതൽ vandebharatam.org എന്ന വെബ്‌സൈറ്റ് വഴി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

Advertisement
WhiteswanTV Footer