തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജനനായകൻ. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം താരത്തിൻ്റെ അവസനാ ചിത്രമായിരിക്കുമെന്നും വിജയ് മുൻപ് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ പ്രവേശനത്തോടെയാണ് സിനിമ വിടാനുളള താരത്തിൻ്റെ പ്രഖ്യാപനം.
ചിത്രത്തിൻ്റെ പുത്തൻ അപ്ഡേറ്റുകൾ പുറത്തു വരുന്നതിനോടോപ്പം ചിത്രത്തിൽ വിജയ് വാങ്ങിയ പ്രതിഫലമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ചിത്രത്തിനായി വിജയ്‍ക്ക് ലഭിക്കുക 275 കോടിയാണ് പ്രതിഫലം എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ രജനികാന്തിനെയടക്കം സിനിമയുടെ പ്രതിഫലത്തില്‍ താരം മറികടന്നുവെന്നുമാണ് റിപ്പോര്‍ട്ട്
ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്‍ഡേറ്റ് സൂചിപ്പിക്കുന്നത്.










