Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജീവയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് വിജയ്; ആർ.ബി ചൗധരിക്ക് വിടനൽകി സിനിമാലോകം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: വാഹനാപകടത്തിൽ മരിച്ച പ്രശസ്ത സിനിമാ നിർമാതാവ് ആർ.ബി. ചൗധരിക്ക് തമിഴ് സിനിമാലോകം അന്തിമാഞ്ജലി അർപ്പിച്ചു. ബുധനാഴ്ച മൈലാപ്പൂരിലെ വസതിയിലെത്തിച്ച മൃതദേഹത്തിൽ നടനും ടിവികെ നേതാവുമായ വിജയ് ഉൾപ്പെടെ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. രാജസ്ഥാനിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ചൗധരിയുടെ വാഹനം അപകടത്തിൽപ്പെട്ടത്. നടന്മാരായ രജനീകാന്ത്, ചിരഞ്ജീവി എന്നിവരും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ചൗധരിയുടെ മകനും നടനുമായ ജീവയെ വിജയ് വീട്ടിലെത്തി ആശ്വസിപ്പിച്ചു. തമിഴ്, തെലുഗു, മലയാളം ഭാഷകളിലായി നിരവധി ഹിറ്റ് സിനിമകൾ നിർമ്മിച്ച സൂപ്പർ ഗുഡ് ഫിലിംസിന്റെ ഉടമയായിരുന്നു ആർ.ബി. ചൗധരി. 1998-ൽ സിനിമാ നിർമ്മാണ രംഗത്തേക്ക് എത്തിയ അദ്ദേഹം മലയാള സിനിമയിലൂടെയാണ് തുടക്കം കുറിച്ചത്. പിന്നീട് “സൂപ്പർ ഗുഡ് ഫിലിംസ്” എന്ന ബാനറിൽ നിരവധി വിജയചിത്രങ്ങൾ നിർമ്മിച്ചു.
ഭാര്യ മെഹ്ജബനും മക്കളായ ജീവ, ജിത്തൻ രമേശ്, സുരേഷ് ചൗധരി, ജീവൻ ചൗധരി എന്നിവരെയും വിട്ടാണ് അദ്ദേഹം വിടവാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer