Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിഷു സ്പെഷ്യൽ ട്രെയിനുകൾ നാളെ മുതൽ; സ്റ്റോപ്പുകൾ ഇങ്ങനെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിലേക്കുള്ള വിഷു സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ചെന്നൈ എഗ്‌മൂർ – തിരുവനന്തപുരം നോർത്ത് (06115) സ്പെഷൽ 10ന് രാത്രി 11.55ന് ചെന്നൈ എഗ്‌മൂറിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 6ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക ട്രെയിൻ (06116) 15ന് വൈകിട്ട് 3.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.45ന് ചെന്നൈയിലെത്തും.

കേരളത്തിലെ സ്റ്റോപ്പുകൾ: പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം.

മംഗളൂരു ജംക്‌ഷൻ – തിരുവനന്തപുരം നോർത്ത് (06041) സ്പെഷൽ 11ന് വൈകിട്ട് 6ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ (06042) 12ന് രാവിലെ 8.30ന് പുറപ്പെട്ട് രാത്രി 8.45ന് മംഗളൂരുവിലെത്തും.

സ്റ്റോപ്പുകൾ: കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം. കോച്ചുകൾ–സെക്കൻഡ് എസി–2, തേഡ് എസി–2, സ്ലീപ്പർ–10, ജനറൽ–4.

Tags :

Recent News

Advertisement
WhiteswanTV Footer