ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ യിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത്. ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരുടെയും, സാന്‍ഡി, ചന്ദു സലിം കുമാര്‍. അരുണ്‍ കുര്യന്‍ എന്നിവരുടെയും ക്യാരക്ടര്‍ പോസ്റ്ററുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. സൂപ്പര്‍ഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായാണ് കല്യാണി പ്രിയദര്‍ശന്‍ വേഷമിട്ടിരിക്കുന്നത്. ‘സണ്ണി’ എന്നാണ് നസ്ലന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ഇന്‍സ്പെക്ടര്‍ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായാണ് തമിഴ് താരം സാന്‍ഡി ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ‘വേണു’ ആയി ചന്ദുവും, ‘നൈജില്‍’ ആയി അരുണ്‍ കുര്യനും അഭിനയിച്ചിരിക്കുന്നു. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’. ചിത്രത്തിന്റെ തമിഴ്‌നാട് റിലീസ് എ ജി എസ് സിനിമാസ് ആണ്. തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.
നേരത്തെ റിലീസ് ചെയ്ത ‘ലോക’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ടീസര്‍ എന്നിവ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ഗംഭീര സംഗീതവുമായെത്തിയ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിലാണ് വൈറലായി മാറിയത്. മലയാളി പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയുള്ള പോസ്റ്ററുകളും നല്‍കിയത്. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വമ്പന്‍ പ്രതീക്ഷകളോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റര്‍ – ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് – റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്





