പട്ന: കൂട്ട പാലായനമാണ് ബീഹാറികൾക്കു വിധിച്ചിട്ടുള്ളതെന്നു ചരിത്രം വ്യക്തമാക്കുന്നു. “പാലായൻ “എന്ന് ഹിന്ദിയിൽ വ്യക്തമായ കുടിയേറി പാർക്കലാണ് ബീഹാറികൾ അനുഭവിക്കുന്നത്. ബിജെപി, ജെഡിയു, ആർജെഡി തുടങ്ങി എല്ലാ രാഷ്ട്രീയ മുന്നണികളും ബിഹാറുകാർക്ക് തൊഴിലും, അവസരവും വാക്കുകക്കൊണ്ട് കൊടുക്കുമ്പോഴും ചെന്നൈയിലും, മുംബൈയിലുമൊക്കെ പച്ചക്കറി വിറ്റും, പഴങ്ങൾ വിറ്റും അവർ ജീവിതം ചേർത്തു നിർത്തുകയാണ്.
ആർജെഡി ഒരു വീട്ടിൽ ഒരു വ്യക്തിക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്യുന്നത് കേട്ട് യുവാക്കൾ ചിരിക്കുകയാണ്. കാരണം ഇതൊക്കെ തട്ടിപ്പാണെന്നാണ് അവർ പറയുന്നത്. അനേകം ചെറുപ്പക്കാർ ജോലി തേടി അന്യസംസ്ഥാനങ്ങളിൽ കുടിയേറി പാർത്തിരിക്കുകയാണ് എന്നതാണ് സത്യം. തമിഴ്നാട് സൃഷ്ടിക്കുന്ന പോലെ വ്യവസായ സ്ഥാപനങ്ങൾ കൊണ്ടു വരണം എന്നാണ് ബീഹാറികൾ ആവശ്യപ്പെടുന്നത്. ഇവിടെ വ്യവസായ ശാലകൾ വന്നാൽ ഞങ്ങൾ ഇവിടെ പണിയെടുക്കുമെന്നും, സംസ്ഥാനം വികസനപാതയിൽ എത്തുമെന്നും അവർ വ്യക്തമാക്കുന്നു. ബീഹാർ, ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ വെറും പതിനായിരം രൂപയ്ക്ക് തങ്ങളുടെ വീടുവിട്ട് പുറത്തു ജോലി നോക്കുന്നു.
ഇവരൊക്കെ വാഗ്ദാനം നൽകി ഞങ്ങളെ പറ്റിക്കുകയാണെന്നാണ് ആർജെഡി യുടെ ജോലി ഓഫർ കേട്ട ഒരു ചെറുപ്പക്കാരൻ പറഞ്ഞത്. അതുകൊണ്ട് അവർക്ക് തിരഞ്ഞെടുപ്പിൽ ഒരു പദ്ധതിയും ഇല്ലെന്നു ചെറുപ്പക്കാർ വ്യക്തമാക്കുന്നു.
അനൂപ് വിഎം




