സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദുരിതാശ്വാസ ഫണ്ടെവിടെ നേതാവേ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം സിപിഎമ്മിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. എംഎല്‍എ ടി.ഐ മധുസൂദനന്‍ രക്തസാക്ഷി ഫണ്ട് അടക്കമുള്ള ഫണ്ടുകളില്‍ കൃത്രിമം കാണിച്ചെന്ന വെളിപ്പെടുത്തലുമായി വി. കുഞ്ഞികൃഷ്ണന്‍ രംഗത്തെത്തിയതോടെയാണ് കണ്ണൂരിലെ പയ്യന്നൂരിലേക്ക് മാധ്യമങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത്.

ജില്ലാ കമ്മിറ്റി അംഗമായ വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയമായി വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. പറയുന്നത് സ്ഥലം ങഘഅ യെ കുറിച്ചാകുമ്പോള്‍ നടപടി എടുക്കാനുള്ള അവേശവും കൂടും. പാര്‍ട്ടിയുടെ നിലപാടിന് യോജിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ ഒരു രീതിയിലും വെച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും മുന്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും നിലപാടെടുത്തതോടെ വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിക്ക് പുറത്തുമായി.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നതായും പാര്‍ട്ടിക്കുള്ളില്‍നിന്ന് വര്‍ഷങ്ങളായി നടത്തിയ തിരുത്തല്‍ ശ്രമം വിജയിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് ജനങ്ങളെ കാര്യങ്ങള്‍ അറിയിക്കാന്‍ തയ്യാറായതെന്നാണ് കുഞ്ഞിക്കൃഷ്ണന്‍!!െറ അരോപണം.. 2022-ല്‍ ഏരിയാ സെക്രട്ടറി ആയിരുന്നപ്പോള്‍ ഈയാരോപണങ്ങള്‍ പാര്‍ട്ടിയില്‍ ഉന്നയിച്ചിരുന്നെന്നും. കമ്മിഷന്‍ അന്വേഷണം നടത്തുകയും ചെയ്‌തെന്നു പറയുന്ന കുഞ്ഞികൃഷ്ണന്‍. പിന്നീട് ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിനെ കുറിച്ചും ആരോപണം ഉന്നയിച്ചു. തുടര്‍ന്ന് മാസങ്ങള്‍ക്കുശേഷമാണ് ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തിയതെന്നും അദ്ദേഹം പറയുന്നു.

2016 ജൂലായ് 11-ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരില്‍ പിരിച്ച ഫണ്ട് ചെലവഴിക്കുന്നതിലും വരവ് കാണിക്കുന്നതിലും കൃത്രിമം കാണിച്ചെന്നാണ് കുഞ്ഞിക്കൃഷ്ണന്റെ പ്രധാന ആരോപണം. ഓഫീസ് നിര്‍മാണഫണ്ടില്‍ സഹകരണ ജീവനക്കാര്‍ ഒരു മാസത്തെ വേതനം നല്‍കിയിരുന്നു. 70 ലക്ഷം രൂപയോളം ആണ് ആ ഇനത്തില്‍ പിരിഞ്ഞു കിട്ടിയതെന്നാണ് കുഞ്ഞികൃഷ്ണന്‍ പറയുന്നത്. അത് വരവിലില്ലെന്നും. അത് ഉള്‍പ്പെടുത്താതെയാണ് പാര്‍ട്ടി ഓഫീസ് കെട്ടിടംപണി കടത്തിലായെന്ന് പറഞ്ഞ് ധനരാജ് ഫണ്ടില്‍നിന്ന് 35 ലക്ഷം കടം വാങ്ങിയതെന്നാണ് ആദ്യം പറഞ്ഞത്. പിന്നെയത് ജില്ലാ കമ്മിറ്റി 40 ലക്ഷമാക്കി. 70 ലക്ഷം വരവില്‍ ഉള്‍പ്പെടുത്തിയാല്‍ 35 ലക്ഷം ബാക്കിയാണ് ഉണ്ടാവുക. ധനരാജ് ഫണ്ട്, കെട്ടിട നിര്‍മാണം എന്നിവയുടെ കാലത്ത് ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനനാണ്.അതു കൊണ്ടാണ് മുധുസൂദനനെ പറ്റി ആരോപണം ഉന്നയിക്കുന്നത്.

എംഎല്‍എക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ പാര്‍ട്ടി കുഞ്ഞികൃഷ്ണനെ അങ്ങ് പുറത്താക്കി വായടപ്പിക്കാന്‍ നോക്കി. ഇതൊക്കെ ഗ്യാലറിയിലിരുന്ന് കണ്ട് രസിക്കുകയാണ് പ്രതിപക്ഷം.അതിനിടയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞവാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയം പയ്യന്നൂരിലെ സിപിഎം ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.

കണ്ണൂരിലെ കാര്യത്തില്‍ കേണ്‍ഗ്രസ്സ് നേതാക്കള്‍ക്കുള്ള ചൂടെന്തേ വയനാടിന്റെ കാര്യത്തില്‍ ഇല്ലാത്തതെന്നാണ് അതിനിടയില്‍ ഉയരുന്ന ചോദ്യം. ജീവിതം നഷ്ടപ്പെട്ട് കിടപ്പാടമില്ലാത്ത കുറേ ജനങ്ങള്‍ക്ക് ആശ കൊടുത്തിട്ട് കൈമലര്‍ത്തിയ കോണ്‍ഗ്രസ്സ് നേതാക്കളെ നിങ്ങള്‍ ചൂരല്‍മലയിലെയും മുണ്ടകൈയിലെയും ജനങ്ങള്‍ക്ക് വേണ്ടി പിരിച്ച ഫണ്ടെവിടെ. യൂത്തന്‍മാരും മുതിര്‍ന്നവരും ഒന്നടങ്കം വീമ്പിളക്കി പോയിരുന്നു. വയനാട് എംപി പ്രിയങ്ക ഗാന്ധിയും മുന്‍ എംപി രാഹുല്‍ ?ഗാന്ധിയും വരുന്നതും പോകുന്നതുമെല്ലാം ഉഷാറായി റീലാക്കാനും സോഷ്യല്‍മീഡിയില്‍ പ്രചരിപ്പിക്കാനും കാണിച്ച ആവേശമെന്തേ പിരിച്ച ഫണ്ടിന്റെ കാര്യത്തില്‍ കാണുന്നില്ല.

ആ പണം അക്കൗണ്ടിലിരുന്ന് ആവിയായി പോയോ എന്നാണ് പലര്‍ക്കും അറിയേണ്ടത്. സ്വന്തം കണ്ണിലെ കോലെടുത്തിട്ട് അടുത്തവന്റെ കണ്ണിലെ കരടെടുക്കാന്‍ സഖാക്കന്‍മാര്‍ പറഞ്ഞാല്‍ വാലും ചുരുട്ടി മിണ്ടാതിരിക്കാനേ പറ്റു.പയ്യന്നൂരിലെ പാര്‍ട്ടിഫണ്ട് തിരിമറിചെയ്തത് കൊണ്ട് പാര്‍ട്ടി ആപ്പീസെങ്കിലും പണിതിട്ടുണ്ട് എന്നാല്‍ ദുരിതാശ്വാസ ഫണ്ട് എവിടെ പോയി.

നിയമസഭയിലും മാധ്യമങ്ങള്‍ക്ക് മുന്നിലും ആവേശത്തോടെ പ്രശ്‌നങ്ങളുണ്ടാക്കുന്ന നേതാക്കള്‍ക്ക് ദൈര്യമുണ്ടോ പണം പോയ വഴി തിരയാനെന്ന് ചോദിക്കുന്നവരാണ് ഏറെയും. ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്താല്‍ തെരഞ്ഞെടുപ്പില്‍ തലയില്‍ മുണ്ടിടാതെ നടക്കാം. കാരണം വയനാട് മുണ്ടകൈ ചൂരല്‍മലയില്‍ സര്‍ക്കാര്‍ ഒരുക്കിയ പുനരധിവാസം ഏകദേശം പൂര്‍ത്തായിയിരിക്കുകയാണ്. ടൗണ്‍ഷിപ്പ് ഉടന്‍തന്നെ വിതരണവും നടക്കും.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.